5 ലക്ഷത്തിൻ്റെ വിസ തട്ടിപ്പ് നടത്തിയ പ്രതി വിമാനത്താവളത്തിൽ പിടിയിൽ. വെങ്കിടങ്ങ് കരുവന്തല സ്വദേശി നിസ അബ്ദുൾ സലീമാണ് ഷാർജയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്താവളത്തിൽ പിടിയിലായത്. പൊലീസ് ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
അണ്ണല്ലൂർ തിരുത്തി പറമ്പ് സ്വദേശി സ്റ്റേവിൻ പൗലോസ് എന്ന യുവാവിന് കാനഡയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പ്രതി വിസ ശരിയാക്കി കൊടുത്തില്ല. പല തവണകളായി വാങ്ങിയെടുത്ത 5 ലക്ഷം രൂപയും തിരികെ നൽകിയില്ല. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ലുക്കൗട്ട് സർക്കുലർ പ്രകാരമാണ് പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഷാർജയിൽ നിന്നും കൊച്ചിയിൽ പറന്നിറങ്ങി, തടഞ്ഞ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ, വിസ തട്ടിപ്പ് കേസ് പ്രതി പിടിയിൽ
No Comment.