Skip to content

chithrodayamflashnews.com

November 28, 2026 7:39 am

ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് ഷാരോൺ; ആശുപത്രി കിടക്കയില്‍നിന്ന് ആദ്യ പ്രതികരണവുമായി ആവണി

അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തിലും നൊമ്പരങ്ങളിലും ചേര്‍ത്തുപിടിച്ചവര്‍ക്കും എറണാകുളത്തെ ലേക്‌ഷോര്‍ ആശുപത്രിക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിയുടെ ആദ്യ പ്രതികരണം.

എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും ആവണി വ്യക്തമാക്കി. ആപത്തില്‍ ചേര്‍ന്നുനിന്ന ഭര്‍ത്താവ് ഷാരോണ്‍ ആത്മവിശ്വാസം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു.

വിവാഹദിവസം വാഹനാപകടത്തില്‍ പരുക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയം; ചികില്‍സ സൗജന്യമാക്കി ആശുപത്രി
അപകടത്തിനുശേഷം ആദ്യമായി വിപിഎസ് ലേക്‌ഷോറിന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വഴി പ്രതികരിക്കുകയായിരുന്നു ആവണി.

സ്‌പൈന്‍ ശസ്ത്രക്രിയയ്ക്കുശേഷം ആവണിയെ തുടര്‍ചികിത്സക്കു മുറിയിലേക്കു മാറ്റിയിരുന്നു. എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്ന ആശുപത്രിയെ കുടുംബത്തോടൊപ്പം ചേര്‍ത്തുപിടിക്കുകയാണെന്ന് ആവണി പറഞ്ഞു.

‘‘വിവാഹ സമ്മാനമായി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ ചികിത്സ സൗജന്യമാക്കിയതിനും ഇവിടുത്തെ ഓരോരുത്തരും നല്‍കിയ പിന്തുണകള്‍ക്കും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്. സ്പര്‍ശനമറിയാതെ, കാലുകള്‍ അവിടെയുണ്ടെന്നുപോലും തിരിച്ചറിയാത്ത വിധത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്. വിരലുകള്‍പോലും അനക്കാനാകാത്ത തനിക്ക് ഇനി എഴുന്നേറ്റ് നടക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലായിരുന്നു.

എന്നാല്‍ ഇവിടുത്തെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മവിശ്വാസം പകര്‍ന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഫിസിയോ തെറപ്പി ആരംഭിച്ചു. ഇപ്പോള്‍ സ്പര്‍ശനം തിരിച്ചറിയാനാകുന്നുണ്ട്. അധികം വൈകാതെ പഴയതുപോലെ എണീറ്റ് നടക്കാനാകുമെന്ന് ഇപ്പോള്‍ എനിക്ക് ഉറപ്പായി.

അപകടമുണ്ടായതോടെ എന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു. എന്റെ ജീവിതമോ പോയി, ഷാരോണിനുകൂടി അതുണ്ടാകരുതെന്നാണ് ഓര്‍ത്തത്. എന്നാല്‍ ഷാരോണ്‍ എന്നെ ചേര്‍ത്തുപിടിച്ച് ഒപ്പം നിന്നു’’ – ആവണി കൂട്ടിച്ചേര്‍ത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6