റിംസി കൊലക്കേസിന്റെ ചുരുളഴിഞ്ഞ കഥ
കൊല്ലം: 2017 ജൂലൈ 28. പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്ന 16 വയസ്സുകാരിയായ റിംസി എന്ന പെൺകുട്ടി സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിരുന്നു. മൃതദേഹം ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നു എന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അച്ഛനിലേക്ക് തിരിഞ്ഞ സംശയം
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കയർ ഓട്ടോ ഡ്രൈവറായ അച്ഛൻ ഉപയോഗിച്ചിരുന്നതും, മുറിയിൽ നിന്ന് കണ്ടെത്തിയ വിരലടയാളം അച്ഛന്റേതാണ് എന്ന ഫോറൻസിക് റിപ്പോർട്ടും പോലീസിൻ്റെ സംശയം പൂർണ്ണമായും റിംസിയുടെ അച്ഛനിലേക്ക് തിരിച്ചുവിട്ടു. ചെയ്യാത്ത കുറ്റത്തിന് നിരന്തരം ചോദ്യം ചെയ്യലിന് വിധേയനായ ആ പിതാവ് നേരിട്ട മാനസിക പ്രയാസങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. തെളിവില്ലാത്തതിനാൽ കേസ് വഴിമുട്ടി.
ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു
അന്വേഷണം വഴിമുട്ടിയതോടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
പ്രതിയെ കുടുക്കിയത് ഡിഎൻഎ! വസ്ത്രങ്ങളിൽ നിന്ന് ലഭിച്ച സെമൻ കൗണ്ടിൽ നിന്ന് ശേഖരിച്ച ഡിഎൻഎയാണ് കേസിൽ നിർണായകമായത്. ഇത് റിംസിയുടെ അച്ഛൻ്റേതല്ലെന്ന് തെളിഞ്ഞതോടെ അന്വേഷണം മറ്റൊരു വഴിക്കായി.
കൊലപാതകം രാത്രിയിൽ നടന്നതിനാൽ ക്രൈംബ്രാഞ്ച് സംഘം രാത്രികാലങ്ങളിൽ ആ പ്രദേശത്ത് രഹസ്യ നിരീക്ഷണം ആരംഭിച്ചു.
യഥാർത്ഥ പ്രതി, ഞെട്ടിക്കുന്ന സത്യം!
കൊലപാതകം നടന്ന് 11 മാസങ്ങൾക്ക് ശേഷം, 40 വയസ്സുകാരനായ സുനിൽകുമാർ എന്ന വ്യക്തിയാണ് അറസ്റ്റിലായത്.
നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങിയിരുന്ന, റിംസിയുടെ മരണാനന്തര ചടങ്ങുകളിലും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട സമരത്തിലും മുൻനിരയിലുണ്ടായിരുന്ന സാമൂഹ്യ പ്രവർത്തകനായിരുന്നു സുനിൽകുമാർ!
പ്രതിയുടെ മൊഴി: റിംസിയുടെ വീടിന് പിന്നിൽ സ്ഥലമുള്ള സുനിൽകുമാർ, പുറത്തേക്ക് തുറക്കുന്ന വാതിലിന് ലോക്കില്ലാത്തത് മനസ്സിലാക്കി. റിംസി ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം വാതിൽ തള്ളിത്തുറന്ന് അകത്തുകയറി. നിലവിളിക്കാതിരിക്കാൻ വായിൽ കൈവെച്ച് അമർത്തി ബോധം കെടുത്തിയ ശേഷം കയറുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപാതകം ഉറപ്പാക്കി. അതിനുശേഷമാണ് ലൈംഗികമായി ഉപദ്രവിച്ചത്.
നല്ലവരും ചീത്തപ്പെട്ടവരും എന്ന് നോക്കാതെ എല്ലാവരെയും സംശയത്തോടെ കാണേണ്ട ഒരു കാലഘട്ടമാണിത്. മാതാപിതാക്കളുടെ ചെറിയ ശ്രദ്ധക്കുറവ് പ്രതിക്ക് സഹായകമായെന്ന് സുനിൽകുമാർ മൊഴി നൽകി.
കേരളത്തെ ഞെട്ടിച്ച റിംസി കൊലക്കേസ്: 11 മാസത്തെ ദുരൂഹത നീക്കി ക്രൈംബ്രാഞ്ച്! സത്യം പുറത്തുവന്നപ്പോൾ നാട് ഞെട്ടി.
No Comment.