Skip to content

chithrodayamflashnews.com

November 28, 2026 7:20 am

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്വില്‍ അംബാസിഡറാകും, പണം വാങ്ങില്ല

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസിഡറാകും. മോഹന്‍ലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്ണകുമാര്‍ പറഞ്ഞു. സൗജന്യമായാകും മോഹ?ന്‍ലാല്‍ പരസ്യങ്ങളിലുള്‍പ്പെടെ കെഎസ്ആര്‍ടിസിയുമായി സഹകരിക്കുക. മികച്ച സംവിധായകരെവെച്ച് പരസ്യങ്ങള്‍ ചിത്രീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കൂടുതല്‍ ആളുകളെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷകമാക്കുന്ന പദ്ധതികള്‍ നടപ്പാക്കും. ബഡ്ജറ്റ് ടൂറിസവും ഡ്രൈവിങ് സ്‌കൂളും വിജയകരമായി തുടരുകയാണ്. ഫെബ്രുവരിയില്‍ ബിസിനസ് ക്ലാസ് ബസുകള്‍ നിരത്തിലറങ്ങും. എല്ലാ ബസ് സ്റ്റേഷനുകളുടെയും നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6