Skip to content

chithrodayamflashnews.com

October 15, 2026 11:44 am
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികൾക്ക് ജാമ്യം.

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ എട്ട് പ്രതികൾക്ക് മണ്ണാർക്കാട് എസ്‌സി-എസ്ടി സ്പെഷ്യൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനിരിക്കെയാണ് നടപടി. അന്വേഷണസംഘം ആകെ 20 പ്രതികളെയാണ് കേസിൽ കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ ഡിസംബർ 18-നാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ക്രൂരമായ ആൾക്കൂട്ട വിചാരണയ്ക്കും മർദനത്തിനും ഇരയായി കൊല്ലപ്പെട്ടത്. കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ മോഷണക്കുറ്റം ആരോപിച്ചും ബംഗ്ലാദേശ് സ്വദേശിയാണെന്ന് സംശയിച്ചും ഒരു സംഘം യുവാക്കൾ മർദിക്കുകയായിരുന്നു.

മർദനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈലിൽ പകർത്തുകയും ചെയ്തു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ക്രൂരമർദനമേറ്റ് മണിക്കൂറുകളോളം അവശനായി കിടന്ന രാംനാരായണിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കേരള സർക്കാർ 30 ലക്ഷം രൂപയും ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6