Skip to content

chithrodayamflashnews.com

July 15, 2026 5:09 am
Asnap 1409

ലഹരിമരുന്ന് കടത്തിലൂടെ ദമ്പതികള്‍ സമ്പാദിച്ച 37 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഉത്തരവ്. എടത്തിരുത്തി സ്വദേശി അഖില്‍ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പില്‍ വീട്ടില്‍ ഫസീല (33) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുക.

കഴിഞ്ഞ വർഷം സെപ്റ്റംബർ 29-ന് വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളം കൈതക്കല്‍ വെച്ച്‌ 31.330 ഗ്രാം മെത്താഫിറ്റമിനുമായാണ് ഇരുവരും പിടിയിലായത്. പ്രതികള്‍ക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അഖിലിനും ഫസീലയ്ക്കും സ്ഥിരമായ വരുമാന മാർഗ്ഗങ്ങളൊന്നുമില്ലെന്നും ഇവർ ലഹരിമരുന്നുകളുടെ നിയമവിരുദ്ധമായ കച്ചവടത്തില്‍ ഏർപ്പെട്ടിരുന്നുവെന്നും കണ്ടെത്തി. ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ച്‌ സ്ഥാവര ജംഗമ സ്വത്തുക്കള്‍ സമ്ബാദിച്ചെന്നും കണ്ടെത്തി.

ഇതേത്തുടർന്നാണ് അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718 രൂപ, 24 ലക്ഷം രൂപ വിലയുള്ള ജെ സി ബി, 6.5 ലക്ഷം രൂപയുടെ കാർ, എടത്തിരുത്തി വില്ലേജിലെ 5,32,500 രൂപ വിലമതിക്കുന്ന 8.30 സെന്റ് ഭൂമി, ഫസീലയുടെ ബാങ്ക് അക്കൗണ്ടിലെ 899 രൂപ എന്നിവയുള്‍പ്പെടെ ആകെ 37,78,117 രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുന്നതിനായി ചെന്നൈയിലുള്ള കോംപിറ്റന്‍റ് അതോറിറ്റിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെ തുടർന്നാണ് സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്. എൻ ഡി പി എസ് നിയമ പ്രകാരം 10 വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഏർപ്പെടുന്നവരുടെയും അവരുടെ സഹായികളുടെയും ബന്ധുക്കളുടെയും പേരില്‍ ലഹരിമരുന്ന് പണം ഉപയോഗിച്ച്‌ വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട്

 

സ്റ്റാറ്റസ് ഇനി വേണ്ടപ്പെട്ടവര്‍ക്ക് മാത്രം; വാട്സ്‌ആപ്പില്‍ വരുന്നു ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍!

കണ്ണുനീരണിഞ്ഞ് കൊടുവള്ളി; തൻഹയുടെ മടക്കം ഒരു നാടിന്റെ നോവായി

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുതി വച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പൊലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6