കൊല്ലം സുധിയുടെ മകൻ കിച്ചു വീണ്ടും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിമരുന്ന് ഇട്ടിരിക്കുകയാണ്.
ഇത്തവണ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു റാപ്പ് ഗാനവും അതിന് താഴെ വന്ന ഒരു കമന്റിന് കിച്ചു നൽകിയ മറുപടിയുമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
“എന്റെ ജീവിതം ഭയങ്കരമായ ഇരുട്ടിലായിരുന്ന സമയത്ത്, അതിലേക്ക് വെളിച്ചം കൊണ്ടുവന്ന ഒരാളുണ്ട്. അയാൾക്കായി ഈ പാട്ട് സമർപ്പിക്കുന്നു,” എന്ന മുഖവുരയോടെയാണ് കിച്ചു ഗബ്രിയുടെ ‘രാവാണോ’ എന്ന ഗാനം പാടിയത്.
എന്നാൽ ഈ ‘വെളിച്ചം’ അച്ഛന്റെ ഭാര്യയായ രേണുവാണോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന്, തൊഴുകയ്യോടെ ‘അയ്യോ’ എന്നായിരുന്നു കിച്ചുവിന്റെ മറുപടി.
ഈ ഒറ്റ മറുപടിയിലൂടെ, രേണുവുമായുള്ള തന്റെ അകൽച്ച കിച്ചു പരോക്ഷമായി വ്യക്തമാക്കുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. “കിച്ചു എല്ലാം മറക്കാൻ ശ്രമിക്കുകയാണ്, അവനെ ഓർമ്മിപ്പിക്കരുത്” എന്ന് വരെ ചിലർ കമന്റ് ചെയ്തു കഴിഞ്ഞു.
ജനിച്ചയുടൻ അമ്മ ഉപേക്ഷിച്ചുപോയ കിച്ചുവിനെ, സ്വന്തം വിയർപ്പിലാണ് കൊല്ലം സുധി വളർത്തിയത്.
സ്റ്റേജുകൾക്ക് പിന്നിൽ അച്ഛനെ കാത്തുറങ്ങിയ ആ പഴയ കൈക്കുഞ്ഞ് ഇന്ന് രണ്ട് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ഒരു വ്ലോഗറാണ്.
അച്ഛന്റെ കലാവാസന രക്തത്തിലുള്ള കിച്ചു, വേടന്റെയും ഗബ്രിയുടെയും റാപ്പുകൾ പാടി ഇതിനോടകം മില്യൺ വ്യൂസ് നേടിക്കഴിഞ്ഞു.
സിനിമാ-സീരിയൽ താരങ്ങൾ ഉൾപ്പെടെ പലരും കിച്ചുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, കിച്ചുവിന്റെ പാട്ടിനെ വിമർശിക്കുന്നവരും കുറവല്ല. പാടാൻ അറിയില്ലെങ്കിലും അതിന്റേതായ യാതൊരു അഹങ്കാരവുമില്ലാത്തത് അമ്മയുടെ ഗുണമാണെന്ന് ചിലർ പരിഹസിക്കുന്നു.
ഇതിനെല്ലാം പുറമെ, കിച്ചുവിന് ഒരു പ്രണയിനിയുണ്ടോ എന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
പ്രണയമുണ്ടെങ്കിൽ തന്നെ അത് രേണുവിനെ അറിയിക്കരുതെന്നും, അവർ ആ ബന്ധം വിറ്റ് കാശാക്കുമെന്നുമാണ് ചിലർ കിച്ചുവിന് നൽകുന്ന മുന്നറിയിപ്പ്.
അനിമേഷൻ പഠനവും വ്ലോഗിങ്ങുമായി മുന്നോട്ട് പോകുന്ന കിച്ചുവിന്, തന്റെ വ്യക്തിജീവിതത്തിലേക്കുള്ള ഈ കടന്നുകയറ്റങ്ങളെ എങ്ങനെ നേരിടുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.
ഇന്നത്തെദിവസഫലം ( പൊതുവായി ) 19-03 -2026 ഉത്രട്ടാതി നക്ഷത്രം മീനക്കൂർ -വ്യാഴാഴ്ച
No Comment.