Skip to content

chithrodayamflashnews.com

October 15, 2026 11:43 am
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അപൂർവ്വ രോഗം ബാധിച്ച മകളെ പുറത്തിറക്കണ്ടന്ന് പലരും പറഞ്ഞു.. പക്ഷേ ആ മാതാപിതാക്കൾ ചെയ്തത് മറ്റൊന്ന്

പ്രായം വെറും 6 വയസ്സ് മാത്രമാണെങ്കിലും, അപൂർവ്വമായ ഒരു അവസ്ഥ കാരണം ഐസ എന്ന ആ കുഞ്ഞ് മോളെ കാണാൻ വയസ്സായ ഒരു മുത്തശ്ശിയെപ്പോലെ തോന്നിപ്പിക്കുമായിരുന്നു. അവൾക്ക് വെറും 6 മാസം പ്രായമുള്ളപ്പോഴാണ് ‘ക്യൂട്ടിസ് ലാക്സ’ എന്ന അപൂർവ്വ രോഗാവസ്ഥ ബാധിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. ചർമ്മത്തിന്റെ അയവും ചുളിവുകളും കാരണം അവളെ കാണാൻ പ്രായം ചെന്നവരുടെ ശരീരം പോലെ തോന്നിക്കും. അതുകൊണ്ട് തന്നെ അവളുടെ ബാല്യകാലം മറ്റുള്ള കുട്ടികളെ പോലെ അത്ര എളുപ്പമുള്ളതായിരുന്നില്ല.

കൂട്ടുകാർ പലരും അവളിൽ നിന്ന് അകലം പാലിച്ചു. “മോളേ പുറത്തിറക്കണ്ട, വീട്ടിൽ തന്നെ ഇരുത്തൂ” എന്ന് വരെ പലരും അവളുടെ മാതാപിതാക്കളോട് ഉപദേശിച്ചു. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനായ അവളുടെ അച്ഛനും ഹൗസ് വൈഫ്‌ ആയ അമ്മയും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾക്ക് മുൻപിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. മറ്റുള്ളവർ അല്ല തങ്ങളുടെ മകളുടെ ഭാവി നിർണ്ണയിക്കേണ്ടത് എന്നവർ ഉറച്ചു തീരുമാനിച്ചു. അവളുടെ ഓരോ മനോഹര നിമിഷങ്ങളും അവർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. അതുവഴി അവൾ ഒരുപാട് നല്ല മനുഷ്യർ ഉള്ള വിശാലമായ ലോകത്തിലേക്ക് എത്തപ്പെട്ടു.

ഇന്ന് നെഗറ്റീവുകളെയെല്ലാം കാറ്റിൽ പറത്തി, നിറഞ്ഞ പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും സ്കൂളിൽ പോവുകയാണ് ഐസ. ഒരുപാട് കഴിവുകളുള്ള, വലിയ സ്വപ്നങ്ങളുള്ള വലുതാകുമ്പോൾ ഡോക്ടറാവണം എന്ന് ആഗ്രഹിക്കുന്ന ഒരു മിടുക്കി കുട്ടിയാണ് ഐസ. മകളുടെ ബാഹ്യരൂപത്തിന് അപ്പുറം, ആ കുഞ്ഞ് ഹൃദയത്തിലെ പ്രതീക്ഷകളും സ്വപ്നങ്ങളും മനസ്സിലാക്കിയ ആ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6