Skip to content

chithrodayamflashnews.com

October 17, 2026 2:57 pm
മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ സിനിമയെ വെല്ലുന്ന പ്ലാനിങ്ങ്… എന്നാൽ ഒടുവിൽ നീതിയുടെ മുന്നിൽ തകർന്നടിഞ്ഞ ക്രൂരത..!

പട്ടിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു.. നല്ല ജോലി കിട്ടിയപ്പോൾ ഭാര്യ ഉപേക്ഷിച്ചു.. സിവിൽ സർവീസ് പാസായി പകവീട്ടി യുവാവ് 

സർക്കാർ സർവീസിലെ ഒരു സാധാരണ ക്ലെർക്ക് ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു അലോക്. എന്നാൽ അയാളുടെ സ്വപ്‌നങ്ങൾ വളരെ വലുതായിരുന്നു. തനിക്ക് നേടാൻ കഴിയാത്ത ഉയരങ്ങൾ തന്റെ പ്രിയപ്പെട്ട ഭാര്യ ജ്യോതിയിലൂടെ നേടണമെന്ന് അയാൾ ആഗ്രഹിച്ചു. ഓവർടൈം പണിയെടുത്തും തന്റേൽ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചിലവഴിച്ചും അയാൾ ഭാര്യപഠിപ്പിച്ചു. അയാളുടെ പ്രാർത്ഥനകൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ ഫലമുണ്ടായി, ഭാര്യ ജ്യോതിക്ക് ഒരു സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആയി ജോലികിട്ടി.

എന്നാൽ അയാളുടെ ആ സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഉയർന്ന പദവിയും ലക്ഷങ്ങളുടെ ശമ്പളവും അധികാരവും വന്നതോടെ ജ്യോതിയുടെ സ്വഭാവം തന്നെ മാറിത്തുടങ്ങി. തന്നെ ഈ നിലയിൽ എത്തിച്ച, തനിക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഭർത്താവിന്റെ ജോലി അവൾക്ക് കുറച്ചിലായി. പതിയെ പതിയെ അലോകിനെ അവൾ പല കാര്യങ്ങളിൽ നിന്നും ഒഴിവാക്കാൻ തുടങ്ങി. കൂടെ ജോലി ചെയ്യുന്ന മറ്റൊരാളുമായി അവൾ പുതിയ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഒടുവിൽ ഒരു സുപ്രഭാതത്തിൽ, വിവാഹമോചന നോട്ടീസ് കയ്യിൽ കിട്ടിയപ്പോഴാണ് അയാൾ ശരിക്കും തകർന്നുപോയത്.

തന്റെ ഭാര്യയുടെ വഞ്ചനയുടെ തെളിവുകളുമായി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന അലോകിന്റെ ചിത്രം അന്ന് വലിയ വേദനയോടെയാണ് സമൂഹം നോക്കിക്കണ്ടത്. ജീവിതത്തിൽ ഏത് പ്രതിസന്ധിയും കഷ്ടപ്പാടും നേരിടാം, എന്നാൽ ചേർത്തുപിടിച്ചവർ തന്നെ ചതിച്ചത് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അയാൾക്ക്. അന്നയാൾ ചങ്കുപൊട്ടി കരയുന്നത് എല്ലാരും കണ്ടു. പക്ഷേ, അവിടെ കരഞ്ഞു തളർന്നിരിക്കാൻ അലോക് തയ്യാറായിരുന്നില്ല. അപമാനിച്ചവൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ അയാളുടെ അഭിമാനം അനുവദിച്ചില്ല.

തന്നെ ഒരു നാലാം കിട ജോലിക്കാരനെന്ന് വിളിച്ച് അപമാനിച്ച ഭാര്യയോടുള്ള വാശിയിൽ അയാൾ പോരാടാനിറങ്ങി. ജോലിയോടൊപ്പം തന്നെ ഒഴിവുസമയങ്ങളിൽ പഠിച്ച ആയാൾ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയായ യു.പി.എസ്.സി പാസായിരിക്കുകയാണ്. ഇന്റർവ്യൂ കൂടി പാസായാൽ അയാൾ കളക്ട്ടാറാണ്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നുപോകില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. പ്രതികാരമെന്നത് പകപോക്കലല്ല, മറിച്ച് തളർത്താം ശ്രമിച്ചവരുടെ മുന്നിൽ വിജയം കൊണ്ട് മറുപടി കൊടുക്കുന്നതാണെന്ന് അലോക് പറയുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6