Skip to content

chithrodayamflashnews.com

October 17, 2026 2:57 pm
മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ സിനിമയെ വെല്ലുന്ന പ്ലാനിങ്ങ്… എന്നാൽ ഒടുവിൽ നീതിയുടെ മുന്നിൽ തകർന്നടിഞ്ഞ ക്രൂരത..!

അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

കാസർകോട്: “ഉമ്മാ, ഞാൻ ട്യൂഷന് പോയിട്ട് വേഗം വരാം…” പതിവുപോലെ അമ്മയുടെ കവിളിൽ സ്നേഹത്തോടെ ഒരു ഉമ്മ നൽകി വീട്ടിൽ നിന്നിറങ്ങുമ്പോൾ, ആ പതിനഞ്ചുകാരന്റെ മനസ്സിൽ എന്തായിരുന്നുവെന്ന് ആർക്കും അറിയില്ലായിരുന്നു. മകൻ ഇനി ഒരിക്കലും തിരികെ വരില്ലെന്ന സത്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് തൃശ്ശൂർ അഴീക്കോട്ടെ ഒരു കുടുംബവും നാടും. കാസർകോട് ബാങ്ക് റോഡിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ നിഹാൽ എന്ന കൊച്ചുമിടുക്കൻ ഒരു തീരാനോവായി മാറുന്നു.

കഴിഞ്ഞ ബുധനാഴ്ച (ഒക്ടോബർ 14) രാവിലെ 6.15-നാണ് അഴീക്കോട് കാപ്പിലെ ടി.എം. അബ്ദുൽ നിഹാൽ പതിവുപോലെ പുസ്തകങ്ങളുമെടുത്ത് ട്യൂഷൻ ക്ലാസിലേക്ക് പോയത്. എന്നാൽ സമയം സന്ധ്യ കഴിഞ്ഞിട്ടും വീട്ടിലെ പൊന്നുമോൻ തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം നടത്തിയ പരിഭ്രാന്തമായ അന്വേഷണത്തിലാണ് അവൻ അന്ന് ട്യൂഷനിലോ സ്കൂളിലോ എത്തിയിരുന്നില്ലെന്ന നടുക്കുന്ന വിവരം അറിയുന്നത്. സ്വന്തമായി മൊബൈൽ ഫോൺ പോലുമില്ലാത്ത കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ രക്ഷിതാക്കൾ കണ്ണീരോടെ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.

മകനെ കണ്ടെത്താൻ പൊലീസും നാട്ടുക്കാരും തെരച്ചിൽ നടത്തുന്നതിനിടയിലാണ് കാസർകോട്ടുനിന്ന് ആ ദുരന്തവാർത്തയെത്തിയത്. ബാങ്ക് റോഡിലെ ലോഡ്ജിൽ സ്കൂൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് നൽകി ബുധനാഴ്ച വൈകുന്നേരമാണ് നിഹാൽ ഒരു ദിവസത്തേക്ക് മുറിയെടുത്തത്. വ്യാഴാഴ്ച രാത്രിയായിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആദ്യം ഒരു യുവാവാണെന്ന് കരുതിയെങ്കിലും, തിരിച്ചറിയൽ രേഖയിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിയാണെന്ന് വ്യക്തമായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6