കേരളക്കരയെ ഒന്നാകെ നടുക്കിയ കൊ-ല-പാ-തകങ്ങളിലൊന്നായിരുന്നു നെന്മാറ ഇരട്ടക്കൊലപാതകം. 2025-ലാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊ-ല-പ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊ-ല-പ്പെടുത്തിയ കേസിൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു സുധാകരനെയും അമ്മയെയും ചെന്താമര കൊലപ്പെടുത്തിയത്.
ഒരേ കുടുംബത്തിലെ മൂന്ന് ജീവനുകൾ കവർന്ന ഈ ക്രൂരകൃത്യം കേരളത്തെ ഞെട്ടിച്ചപ്പോൾ, അതിന്റെ ആഘാതത്തിൽ തകർന്നത് സുധാകരന്റെയും സജിതയുടെയും രണ്ട് പെൺമക്കളായ അതുല്യയുടെയും അഖിലയുടെയും ജീവിതം കൂടിയാണ്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് ജീവിതത്തിൽ തനിച്ചായ ഈ പെൺകുട്ടികൾ ഇന്ന് കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്.

കുടുംബത്തിന് കൈത്താങ്ങാകാൻ സർക്കാർ ഇവരിൽ ഒരാൾക്ക് ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ അതിൽ തീരുമാനമായിട്ടില്ലെന്നാണ് വിവരം. ഇതോടെ നിത്യവൃത്തിക്ക് പോലും പണം കണ്ടെത്താനാകാതെ ഈ കുടുംബം വലിയ പ്രതിസന്ധിയിലാണ്. അന്നന്നത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.
പെൺകുട്ടികളുടെ അമ്മാമ തൊഴിലുറപ്പ് ജോലിക്കും മറ്റ് കൂലിപ്പണികൾക്കും പോയാണ് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നത്. പ്രായത്തിന്റെ അവശതകൾക്കിടയിലും കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്ന ഈ അമ്മാമയുടെ അധ്വാനമാണ് ഇപ്പോൾ ഇവരുടെ ഏക ആശ്രയം. മറ്റൊരിടത്തുനിന്നും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സുധാകരന്റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും പറയുന്നത്.
ഒരു നാടിനെ നടുക്കിയ കൊ-ല-പാ-തകത്തിന്റെ ഇരകളായ ഈ പെൺകുട്ടികൾക്ക് മുന്നിൽ ഇന്നും അനിശ്ചിതത്വം നിറഞ്ഞ ജീവിതമാണ്. മാതാപിതാക്കളുടെ നഷ്ടം നൽകിയ തീരാവേദനയ്ക്കൊപ്പം വിശപ്പിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഭാരവും പേറേണ്ടിവരുന്ന ഇവർക്ക് അർഹമായ സഹായം ലഭിക്കേണ്ടതില്ലേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്
No Comment.