അടിമാലി സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയിലുള്ള മുറിയുടെ ജനലിലൂടെ താഴേക്ക് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു. തിരുവനന്തപുരം പാറശാല നിലാംമാംമൂട് ലക്ഷംവീട് കോളനിയിൽ സുജിത്ത് (25) ആണ് മരിച്ചത്.

കന്യാകുമാരി അണ്ണാ കോളേജിലെ വിദ്യാർഥികളുമായി മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാര ബസിലെ ജീവനക്കാരനാണ് അപകടത്തിൽപ്പെട്ടത്. അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ താമസിക്കുന്നതിനിടെയാണ് മുറിയുടെ ജനലിലൂടെ താഴേക്ക് വീണത്.അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
No Comment.