Skip to content

chithrodayamflashnews.com

November 27, 2026 5:56 am

ഭക്തിക്ക് അതിരുകളില്ല..!! മനുഷ്യസ്നേഹത്തിന്റെ വലിയ മാതൃകയായി നസറുദ്ധീന്റെ ശബരിമല യാത്ര..!

“ആഗ്രഹത്തിന് മുന്നിൽ ദൂരങ്ങൾ വെറും അക്കങ്ങൾ മാത്രമാണ്” എന്ന് വീണ്ടും തെളിയിക്കുകയാണ് ബിഹാറിൽ നിന്നുള്ള അയ്യപ്പഭക്തനായ നസറുദ്ധീൻ…!!

ശബരിമലയിൽ ശ്രീധർമ്മശാസ്താവിനെ ദർശിക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി അദ്ദേഹം താണ്ടിയത് ഏതാണ്ട് 2500 കിലോമീറ്ററോളമാണ്…!

യാത്രയ്ക്കുള്ള വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളുമെല്ലാം ഒരു ചെറിയ കൈവണ്ടിയിൽ കരുതിയാണ് മാസങ്ങൾ നീണ്ട ഈ കഠിനമായ തീർത്ഥാടനം…!!

വഴിയേനേരിട്ട ദൂരവും പ്രതിസന്ധികളും തളർത്താത്ത ആത്മവിശ്വാസവുമായി ഇപ്പോൾ അദ്ദേഹം കേരളത്തിലെ കൊല്ലത്ത് എത്തിച്ചേർന്നിരിക്കുന്നു…!!

ഈ യാത്ര വെറുമൊരു തീർത്ഥാടനം മാത്രമല്ല..!! മറിച്ച്, മതങ്ങളുടെയും ജാതികളുടെയും അതിരുകൾ ഭേദിക്കുന്ന മനുഷ്യസ്നേഹത്തിന്റെ മനോഹരമായ കാഴ്ച കൂടിയാണിത്…!!

കേരളത്തിലെത്തിയ നസറുദ്ധീന് പിന്തുണയുമായി വിവിധ മതവിഭാഗങ്ങളിൽപ്പെട്ട നാട്ടുകാരും അയ്യപ്പഭക്തരുമാണ് സ്നേഹത്തോടെ സഹായവുമായി എത്തുന്നത്. ഭക്ഷണവും വെള്ളവും നൽകി അവർ ഈ വിശുദ്ധ യാത്രയ്ക്ക് ഊർപ്പേകുന്നു…!!

മനസ്സിൽ ഭക്തിയും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏത് ലക്ഷ്യത്തിലെത്താനും സാധിക്കുമെന്നതിന്റെ ജീവനുള്ള തെളിവാണ് നസറുദ്ധീൻ. കൊല്ലത്തുനിന്ന് പത്തനംതിട്ട വഴി പമ്പയിലെത്തി, അവിടെനിന്ന് സന്നിധാനത്തേക്ക് യാത്ര തുടർന്ന് തന്റെ ആഗ്രഹം സഫലമാക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം…!!

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6