Skip to content

chithrodayamflashnews.com

November 27, 2026 5:24 am
മുറിവുകളെ തോൽപ്പിച്ച അപൂർവ്വ പ്രണയം; ചക്രക്കസേരയിലായ പ്രിയതമന് തുണയായി പൊലീസുകാരിയായ അർച്ചന, മനസ്സ് തൊടും ജീവിതകഥ! “ഭാര്യ മരിച്ചു” എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചുകൂട്ടി ഭർത്താവ്… മൃതദേഹം കണ്ടപ്പോൾ സംശയം തോന്നി, ഒടുവിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ! മലപ്പുറം ക്രൈം ബ്രാഞ്ച് യൂണിറ്റ് പുതിയ ഓഫീസ് കെട്ടിടം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു, സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. പെണ്‍കുട്ടിയുടെ വീട്ടുകാരെ പറ്റിക്കാന്‍ ഹാജരാക്കിയത് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെംബറുടെയും പേരിലുള്ള വ്യാജ സത്യവാങ്മൂലം; ആദ്യവിവാഹവും വിവാഹമോചനവും മറച്ചുവെച്ച് കൊട്ടാരക്കരയില്‍ രണ്ടാം വിവാഹം

ബസ്സുകളിൽ കൂട്ടമായി കയറി കവർച്ച; സംഘത്തിലെ പ്രധാനി നഗരൂരിൽ പിടിയിൽ

ബസ്സുകളിൽ കൂട്ടമായി കയറി യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ് പറയുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനി മുരുകമ്മ എന്ന ഭൂമിക (37) നഗരൂരിൽ അറസ്റ്റിലായി. യാത്രക്കാരിയുടെ ബാഗിൽ നിന്ന് പണവും പ്രധാന രേഖകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നവംബർ 24ന് രാവിലെ 9.30ഓടെ വൈദ്യശാല ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസ്സിലായിരുന്നു ഒടുവിലത്തെ സംഭവം. പരാതിക്കാരിയുടെ ബാഗിൽ നിന്ന് ₹7,500, എടിഎം കാർഡ്, മറ്റു രേഖകൾ എന്നിവ മോഷണം പോയതായി പരാതിയുണ്ട്. നഗരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ. ഗോവിന്ദ് ബി.എസ്.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ആഴ്ചകൾക്ക് മുമ്പ് ആലംകോട് ഭാഗത്തുനിന്ന് കടവിള ഭാഗത്തേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത നഗരൂർ സ്വദേശിനിയായ വീട്ടമ്മയുടെ ബാഗിൽ നിന്ന് അഞ്ചുപവനോളം സ്വർണം സമാനരീതിയിൽ മോഷണം പോയ കേസിലും മുരുകമ്മയ്ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറയുന്നു. അന്ന് ഇതേ സ്ത്രീ ബസ്സിൽ യാത്ര ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നഗരൂർ പൊലീസ് സ്റ്റേഷനു പുറമെ നെടുമങ്ങാട്, ആറ്റിങ്ങൽ, ചങ്ങനാശ്ശേരി, കോട്ടയം പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാന സ്വഭാവത്തിലുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6