Skip to content

chithrodayamflashnews.com

October 26, 2026 12:42 am
സ്വന്തം ജീവൻ പോലും നോക്കാതെ മറ്റൊരു ജീവൻ രക്ഷിക്കാൻ പോരാടി മരണത്തിന് കീഴടങ്ങി 9 വയസുകാരി  അടിമാലിയിൽ ലോഡ്ജിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ടൂറിസ്റ്റ് ബസ് ക്ലീനർ മരിച്ചു കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പുതിയ വഴിതിരിവുകൾ. ഇവിടെ എഞ്ചിനീയറിങ്ങും ഗ്രാജുവേഷനും കഴിഞ്ഞ്, മാന്യമായ ജോലിയും സമ്പാദ്യവും ഉണ്ടായിട്ടും പെണ്ണുകിട്ടാതെ കഴിയുന്ന കേരളത്തിലെ ചെറുപ്പക്കാരുടെ ശ്രദ്ധയ്ക്ക്…!! വളർന്നത് മുസ്ലിം കുടുംബത്തിൽ; 31 വർഷങ്ങൾക്ക് ശേഷം സ്വന്തം മാതാപിതാക്കളെ കണ്ടെത്തി ഹിന്ദു യുവാവ്; സിനിമയെ വെല്ലുന്ന വൈകാരിക പുനഃസമാഗമം ബിഹാറിൽ!

നിറവെണ്ണിലാവേ…

ലളിതഗാനം


മനസ്സിൽ നിറയും വെണ്ണിലാവെ
എന്നിൽ കവിതയായ് വന്ന സ്നേഹമയീ…(2)
രാഗസുധാമയ
വസന്തമായെന്നിൽ നിറഞ്ഞു നിൽപ്പൂ… നീ..
നിറഞ്ഞുനിൽപ്പൂ…

(മനസ്സിൽ….)

ഹേമന്ദസന്ധ്യയിൽ
നീയെൻ മനസ്സിൽ
വർണ്ണപരാഗമായി
പാറിവന്നു… (2)
നിഴലും നിലാവുമായ്
ഒന്നിച്ചുചേരുംപോൽ
കാലമൊരുക്കിയ
പുണ്യമല്ലേ…? (2)

(മനസ്സിൽ….)

അറിയാതെ നീയെന്നിൽ
വന്നതാണെങ്കിലും
നിറകതിരൊളിയായ്
തെളിഞ്ഞുനിൽപ്പൂ…
സൗഗന്ധികമായ്
നിറഞ്ഞുനിൽപ്പൂ…

(മനസ്സിൽ…..)

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6