Skip to content

chithrodayamflashnews.com

November 29, 2026 4:03 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

വിദ്യാഭ്യാസം കച്ചവടവത്ക്കരണമായിമാറുന്നുവോ…?


ഇന്ന് ഏറെ പ്രസക്തിയുള്ള ഒരു ചോദ്യമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.മറ്റേതൊരു മേഖലയെക്കാളും സുതാര്യവും അനിവാര്യവുമായ കാര്യമാണ് ഏതൊരു പൗരനും അറിവും വിദ്യാഭ്യാസവും നേടുവാനുള്ള അവസരമുണ്ടാകുക, അല്ലെങ്കിൽ ഉണ്ടാക്കികൊടുക്കുകയെന്നുള്ളത്. എന്താണ് വിദ്യാഭ്യാസം…? കേവലം അറിവുകളും ഡിഗ്രികളും മാത്രമോ…? അല്ല… ഒരിക്കലുമല്ല.വിദ്യഭ്യാസം എന്നത് വിദ്യ അഭ്യസിക്കുക എന്നുള്ള താണ്. എന്താണ് വിദ്യ..? സംശയം കൂടാതെ പറയാം അത് തൊഴിൽ തന്നെയാണ്. അല്ലെങ്കിൽ തൊഴിൽ നേടുന്നതിനുള്ള അറിവുകൾ പകരുന്ന മേഖലയാണ്. ഇവിടെയാണ്, തൊഴിലതിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മനസ്സിലാക്കേണ്ടത്. ഒരു വിദ്യാർത്ഥിയുടെ പ്രാഥമിക വിദ്യാഭ്യാസ തലം പത്താം തരംവരെയെങ്കിൽ പിന്നീടുള്ള പഠനകാലഘട്ടം അവനിലെ അല്ലെങ്കിൽ അവളിലെ അറിവുകൾ വളർത്തുന്നതിനോടൊപ്പം സ്വയംപര്യാപ്തമായ മേഖലകളിലേക്ക്‌ തങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തിയെടുത്ത് ഒരു ജോലി സാമ്പാധിക്കുക എന്നുള്ള ലക്ഷ്യംതന്നെയാണ് മുന്നിൽ. കുറേ വർഷങ്ങൾക്കു മുൻപുവരെ പത്താം തരം കഴിഞ്ഞാൽ പ്രീഡിഗ്രി വിദ്യാഭ്യാസം കോളേജ് തലത്തിലേയ്ക്ക് കടക്കുന്ന കടമ്പതന്നെയായിരുന്നു. പത്തുവരെ സ്കൂൾ ജീവിതം. അതുകഴിഞ്ഞാൽ പ്രീഡിഗ്രിമുതൽ മുന്നോട്ടു കോളേജ് ജീവിതം തുടങ്ങുകയായി.എന്നാൽ വിദ്യാഭ്യാസ ഭരണ പരിഷ്കാരത്തിന്റെ ഭാഗമായി പ്രീഡിഗ്രി മാറ്റി പത്താം തരം കഴിഞ്ഞാൽ സ്കൂൾ തലത്തിൽതന്നെ നിലനിർത്തി പതിനൊന്നാം ക്ലാസ് പന്ത്രണ്ടാം എന്ന രീതിയിലേക്ക് മാറ്റം വരുത്തി. അതിന് പ്ലസ് 1, പ്ലസ് 2എന്നും പേരുമിട്ടു. മിക്കവാറും സ്കൂളുകളിൽ തന്നെ ഇതിന്റെ ക്ലാസ്സുകൾക്കും തുടക്കം കുറിച്ചു. ഇത്രയും പറഞ്ഞുവന്നത് ഈ മാറ്റങ്ങൾക്കൊപ്പമാണ് വിദ്യാഭ്യാസമേഖല കച്ചവട തലത്തിലേക്ക് മാറിയത്. പ്ലസ്ടൂ പഠന സംവിധാനം കൂടുതൽ ഉള്ളത് ഒട്ടുമിക്ക മാനേജുമെന്റ് സ്കൂളുകളിളായി. ഇവിടെയും ഏറ്റവും വലിയ കച്ചവടകണ്ണുമായി മാറിയിരിക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ.ഇപ്പോഴും വേണ്ടത്ര സർക്കാർ സ്കൂളുകളിൽ പ്ലസ്ടൂ സംവിധാനം വരുത്താതിനാൽ കുട്ടികൾ കൂടുതലും മാനേജുമെന്റ് സ്കൂളുകളെ സമീപിക്കേണ്ട അവസ്ഥകൾ വന്നു. ഇന്നും അതിനു മാറ്റം വന്നിട്ടില്ല എന്നുള്ളതാണ് വസ്തുത. ഇവിടെ മിക്ക കുട്ടികൾക്കും അഡ്മിഷൻ കിട്ടണമെങ്കിൽ ഒന്നുകിൽ ഉന്നത തലങ്ങളിൽനിന്നും ഉദ്യോഗസ്തരുടെയോ രാഷ്ട്രീയ നേതാക്കന്മാരുടെയോ ശുപാർശ വേണം. അല്ലെങ്കിൽ മാനേജുമെന്റ് ഉൾപ്പെടുന്ന സ്കൂൾ നടത്തിപ്പ് കമ്മറ്റിയിലുള്ളവർക്ക്‌ കൈക്കൂലി നൽകണം.എങ്കിലേ അഡ്മിഷൻ കിട്ടൂ. പലരും തങ്ങളുടെ കുട്ടികളുടെ ഭാവിയോർത്ത് ഇത് കൊടുക്കുവാൻ മനസ്സില്ലമനസ്സോടെ വിധേയപ്പെടുന്നു എന്നുള്ളതാണ് സത്യാവസ്ഥ. ഇതിൽ പല രക്ഷാകർത്താക്കൾക്കും സാമ്പത്തികമായ പശ്ചാത്തലം ഉണ്ടാവില്ല. എങ്കിലും ഭാര്യയുടെ താലിമാല പണയപ്പെടുത്തിയോ വസ്തു ബാങ്കിൽ ഈടുവച്ചോ ഇവർക്ക് പണം കൊടുത്ത് തങ്ങളുടെ കുട്ടികളുടെ അഡ്മിഷൻ ഉറപ്പാക്കുന്നു. വിദ്യാഭ്യാസം മൗലിക അവകാശമാണ്, വിദ്യ പഠിപ്പിക്കുന്നത് സേവനമാണ്, വിദ്യാലയം സരസ്വതി ക്ഷേത്രമാണ് എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ കച്ചവടവത്ക്കരണത്തിന്റെ തുടക്കം എവിടെനിന്നുതുടങ്ങുന്നു എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ് ഇതുവരെ പറഞ്ഞത്. ഇതിന്റെ കൂടുതൽ പിന്നാംപുറങ്ങളിലേയ്ക്ക് കടന്നുചെല്ലാം കച്ചവടത്തിന്റെ പല തന്ത്രങ്ങളും നമുക്കവിടെ കാണാഈ സ്കൂളുകളിൽ അദ്ധ്യാപകരെ നിയമിക്കുന്നതും നേരായ മാർഗങ്ങളിലൂടെയല്ല. ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയാണ് മാനേജുമെന്റ് സ്കൂളുകളിൽ അദ്ധ്യാപക നിയമനങ്ങൾ നടക്കുന്നത്.ഇതെല്ലാം സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടിയാണെന്നാണ് പറഞ്ഞു വാങ്ങുന്നത്. പക്ഷേ സ്കൂൾ അധികൃതരുടെ പോക്കറ്റുകളിലേയ്ക്കാണ് ഈ വികസനങ്ങൾ എത്തുന്നത്. കടവും വായ്പയും ഒക്കെ വാങ്ങി മക്കളെ മികച്ച രീതിയിൽ കഷ്ടപ്പെട്ട് പഠിപ്പിച്ചു ഡിഗ്രികൾ വാരിക്കൂട്ടിയർ ഇവിടെ ധാരാളം നിൽക്കുമ്പോഴാണ് പഠിപ്പിക്കാൻ യാതൊരു വിധ യോഗ്യതയും ഇല്ലാത്തവർ, പനത്തിന്റെയും രാഷ്ട്രീയസ്വാധീനത്തിന്റെയും ആൾസ്വാധീനത്തിന്റെയും പിൻബലത്തിൽ അദ്ധ്യാപകരായി ജോലിയിൽ കയറുന്നത്. പാവപ്പെട്ടവരുടെ മക്കൾ കിട്ടിയ ഉന്നത ഡിഗ്രികളുടെ സർട്ടിഫിക്കറ്റുകളുമായി പല പടിവാതിലുകൾ കയറിയിറങ്ങുന്നതുമാത്രം മിച്ചം. തങ്ങൾ മക്കൾക്കുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെട്ടതുപോലെ തങ്ങളുടെ മക്കൾക്ക് അങ്ങനെയൊരു അവസ്ഥയുണ്ടാവരുത് എന്ന ആഗ്രഹത്തിലും ചിന്തയിലുമാണ് ഇല്ലാത്ത കാശുണ്ടാക്കി തങ്ങളുടെ മക്കളെ പല മാതാപിതാക്കളും പഠിക്കാൻ വിടുന്നത്. പക്ഷേ…. കോടീശ്വരൻമാരുടെ മക്കൾക്കായി ഇവിടെ പല സ്ഥാപനങ്ങളുടെ വാതിലുകലും തുറന്നുകിടക്കുമ്പോൾ അത്താഴപ്പട്ടിണിക്കാരന്റെ അദ്ധ്യാപനമോഹം അധികപ്പറ്റാകുകയാണ്.ഇവിടെ സമ്പന്നനെ വീണ്ടും സമ്പന്നനാക്കുകയും ദരിദ്രനെ വീണ്ടും പരമ ദരിദ്രനുമാക്കുന്ന കാലഘട്ടങ്ങൾക്ക്‌ ഇന്നും മാറ്റം വന്നിട്ടില്ല. എല്ലായിടത്തുമുണ്ട് ഈ മേൽക്കോയ്മ.സമത്വം ഏറെ പ്രസംഗത്തിൽ ഉണ്ട്. അത് പ്രവർത്തിയിൽ ഇല്ല. ഉള്ളവനും ഇല്ലാത്തവനും എന്ന തരം തിരിവ് പണ്ടത്തെക്കാൾ ഇന്ന് ഏറെയാണെന്നുള്ളതാണ് സത്യം.

വിദ്യാഭ്യാകച്ചവടത്തിന്റെ കാണാപ്പുറങ്ങളിലേക്ക് കടന്നുചെന്നാൽ ചതിവുകളുടെയും വഞ്ചനകളുടെ ഒരുപിടികാര്യങ്ങൾ കണ്ടെത്തുവാൻ കഴിയും. മെഡിക്കൽ, എഞ്ചിനിയറിങ്ങ് രംഗത്ത് സ്വാശ്രയകോളേജുകൾ എന്ന പേരിൽ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളെ അത്രമേൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. രക്ഷാകർത്താക്കളുടെ ദുരിതങ്ങളും കഷ്ടപ്പാടും എത്രയൊ വലുതാണ്.ഒട്ടുമിക്ക കുട്ടികൾക്കും ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലോ എഞ്ചിനിയറിങ്ങ് കോളേജുകളിലോ ഗവണ്മെന്റെ നേഴ്സിംഗ് കോളേജുകളിലോ അഡ്മിഷൻ കിട്ടില്ല. അവിടെയെല്ലാം ഉന്നതൻമാരുടെ മക്കൾ കയറിക്കൂടും പണത്തിന്റെ സ്വാധീനത്തിൽ.സാധാരണക്കാരന്റെ മക്കൾക്ക്‌ എത്ര മാർക്ക് കൂടുതൽ ഉണ്ടെങ്കിലും അവസരം കിട്ടില്ല. എല്ലാം മെരിറ്റ് അടിസ്ഥാനത്തിൽ ബുക്കിംഗ് ആയിട്ടുണ്ടെന്നാവും മറുപടി. സർക്കാരിന്റെ സ്ഥാപനങ്ങളിലും ഫീസ് കൊടുക്കണം. അതു മറ്റൊരു സത്യം. എങ്കിലും സ്വകാര്യമെഡിക്കൽ കോളേജുകളിലോ എഞ്ചിനിയറിങ്ങ് കോളേജിലോ കൊടുക്കേണ്ടി വരുന്ന ഫീസ് ഇവിടെ വരുന്നില്ല. മികച്ച പഠനവും മറ്റു സൗകര്യങ്ങളും കിട്ടുമെന്നുള്ളതും വലിയൊരു ഭാഗ്യമായി കണ്ടാണ് ഈ സ്ഥാപനങ്ങളെ സമീപിക്കുന്നത്. അവിടെ കിട്ടാതെ വരുമ്പോൾ കേരളത്തിനകത്തും പുറത്തുമുള്ള സ്വാശ്രയ കോളേജുകളെയും സ്വകാര്യ നഴ്സിങ് സ്കൂളുകളെയും ആശ്രയിക്കേണ്ട ഗതികേടിലേക്ക് രക്ഷാകർത്താക്കളെയും കുട്ടികളെയും നിർബന്ധിതരാക്കും. ഇനി അഡ്മിഷനായി ഇറങ്ങിത്തിരിക്കുമ്പോഴാണ് പല സ്ഥാപനങ്ങളുടെയും അധികാരികളുടെയും തനിനിറം കാണുന്നത്. അഡ്മിഷൻ നൽകി പഠനത്തിനും താമസത്തിനും ഭക്ഷണത്തിനുമെല്ലാംകൂടി ലക്ഷക്കണക്കിനുരൂപയാണ് ആളും തരവും നോക്കി വാങ്ങുന്നത്. ആദ്യം സമീപക്കുമ്പോൾ പറയുന്ന മോഹനവാഗ്ദാനങ്ങളോ പഠന, താമസ, ഭക്ഷണ സൗകര്യങ്ങളോ ഒന്നും തന്നെയുണ്ടാവില്ല.പലകുട്ടികളും എലിപ്പെട്ടിയിൽ വീണ അവസ്ഥയാണ്. തങ്ങളുടെ മക്കളുടെ മികച്ച പഠനം സ്വപ്നം കാണുന്ന മാതാപിതാക്കളും എങ്ങനെയും കുട്ടികളുടെ പഠനം പൂർത്തിയായി രക്ഷപെട്ടാൽമതിയെന്നാഗ്രഹിക്കുന്നവരാണ്. വിദ്യാഭ്യാസ ലോണിനുള്ള എല്ലാം സംവിധാനങ്ങളും എല്ലാ ബാങ്കുകളിലും ഉത്തരവു നൽകിയുട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും പല കുറ്റികൾക്കും ബാങ്കുകൾ ലോണുകൾ നൽകുവാൻ മടി കാണിക്കുകയും അഥവാ നൽകണമെങ്കിൽ സ്ഥലവും മറ്റു രേഖകളും ആൾജാമ്യവും ബാങ്കിന് സമർപ്പിക്കണമെന്നുള്ള അവസ്ഥയാണ് ഇപ്പോൾ പല സ്ഥലങ്ങളിലും സംഭവിക്കുന്നത്. എന്നാൽ കുട്ടികളെ ഈ കോളേജുകളിൽ ചേർക്കാൻ ചെല്ലുമ്പോൾ അവർ പറയുന്ന, ആവശ്യപ്പെടുന്ന ആദ്യ ഗഡു പണം വാങ്ങിക്കഴിഞ്ഞാൽ പറയുന്നത് ലോണിനുള്ള രേഖകൾ എല്ലാം റെഡിയാക്കി തരാം, എല്ലാ ബാങ്കുകളും ഒരു ബുദ്ധിമുട്ടും കൂടാതെ ലോൺ പാസാക്കിതരുമെന്ന് പറഞ്ഞു മടക്കി അയക്കും. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന്റെ ബുദ്ധിമുട്ടുകൾ ഏറെ ബാധിക്കുക. രണ്ടുമൂന്നുപ്രാവശ്യമെങ്കിലും ആവശ്യപ്പെട്ടാൽ മാത്രമേ കോളേജ് അധികാരികൾ ലോണിന്റെ പേപ്പറുകൾ അയച്ചുകൊടുക്കുകയുള്ളു. അപ്പോൾ അവിടെ അഡ്മിഷൻ കിട്ടിയ കുട്ടി പഠനം ആരംഭിച്ചിട്ട് ഒരുമാസമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. ഇവിടെ ഏജന്റിന്റെ പണവും കോളേജുകാരുടെ ആദ്യഗഡുവും കൃത്യമായി കിട്ടിയിട്ടുണ്ട്. ഇനി ഒരു കാരണവശാലും ഒരു കുട്ടിയും പഠിത്തം മതിയാക്കി പോകില്ലയെന്ന് ഇവർക്ക് കൃത്യമായറിയാം. ഇതാണ് ചതിക്കുഴിയുടെ ഈ രംഗത്തെ രണ്ടാമത്തെ പടി.

കോളേജിൽ നിന്നും കിട്ടിയ ലോണിനുള്ള പേപ്പറുകളും മറ്റു രേഖകളുമായി രക്ഷാകർത്താക്കൾ ബാങ്കുകളിൽ പോകുമ്പോഴാണ് ഇനി അടുത്ത കടമ്പകൾ ഓരോന്നും കടക്കേണ്ട ആവശ്യങ്ങൾ അറിയുന്നത്. മിക്കവാറും ബാങ്കുകൾ ആദ്യംതന്നെ പറയുന്നത് ഈ ലോൺ നിങ്ങൾക്ക്‌ വലിയ ബാധ്യത ഉണ്ടാക്കും, നിങ്ങളുടെ കുട്ടി ഒരിക്കലും കടക്കെണിയിൽനിന്നും മുക്തി നേടുകയില്ല, മാത്രമല്ല ഒരുപാട് കുട്ടികൾക്ക്‌ ഇതുപോലെ ലോൺ കൊടുത്തിട്ട് തിരിച്ചു സമയത്ത് അടവുവരാതെ നിരവധി കേസുകൾ നിലവിലുണ്ട്. പിന്നെയും രക്ഷകർത്താക്കളെ “ഉത്തരിക്കാൻ”പിന്നെയും കുറേ പ്രഭാഷണങ്ങൾ. ആവശ്യക്കാരനു പണം കിട്ടാതെ തരമില്ലല്ലോ പിന്നെ മാനേജരെ ആയിരംവട്ടം സാറേ സാറേന്ന് വിളിച്ചു സോപ്പിട്ട് അപേക്ഷകൾ ചെല്ലുമ്പോൾ, ഇനി രക്ഷയില്ല അടുത്ത തന്ത്രം മാനേജർ തയ്യാറാക്കുകയാണ്. നമുക്ക് എന്തെങ്കിലും മാർഗ്ഗം നോക്കാം. പക്ഷേ… ഈ ബാങ്കിൽ മെമ്പർഷിപ്പുള്ള ആരെങ്കിലും ജാമ്യം നിൽക്കണം, പിന്നെ അതിന്റെ കൂടെ നിങ്ങളുടെ സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ് കരം തീർത്ത രസീത്, റേഷൻകാർഡ് കോപ്പി… പിന്നെ അങ്ങേർക്ക് തോന്നിയതെല്ലാം അങ്ങു പറഞ്ഞേക്കുകയാണ്. എന്തായാലും ആവശ്യക്കാരന് കാലുപിടിച്ചിട്ടാണെങ്കിലും കാര്യം നടത്തിയിട്ടല്ലേ പോകാൻ കഴിയൂ. തങ്ങളുടെ മക്കളുടെ ഭാവിയുടെ കാര്യമാണ്. പറഞ്ഞുവന്നത്, അല്പം കാര്യശേഷിയും ബുദ്ധിയും ചങ്കൂറ്റവും ഉള്ളവർ വന്ന കാര്യങ്ങൾ നടപ്പാക്കി പോകും. അല്ലാത്തവർ മക്കൾക്കുവേണ്ടി സ്വന്തം സ്ഥലം ഈ ബാങ്കുകളിലോ സ്വകാര്യ പണമിടപാടും സ്ഥാപനങ്ങലിലോ പണയപ്പെടുത്തിയൊ കുട്ടികൾക്കുള്ള പഠനത്തിനുള്ള തുക കണ്ടത്തേണ്ട ഗതികേടിലെത്തുന്നു. അത്രമേൽ വിലപേശൽ നടക്കുന്ന ഒരു രംഗമായി വിദ്യാഭ്യാസ മേഖലകൾ തരം താണു പോയി. ഇനി ഇതിനു മുകളിലേക്കുള്ള വിദ്യാഭ്യാസ രംഗങ്ങളിലെ അവസ്ഥയും ഇതിനേക്കാൾ ഭീകരമാണ്. എം ബി ബി എസ് നൊക്കെ പഠിക്കുന്ന കുട്ടികൾക്ക്‌ എത്ര ലക്ഷം രൂപയാണ് ചിലവ് വരുന്നത്. അത് ഗവണ്മെന്റിന്റെ സ്ഥാപനങ്ങളിൽ പഠന സൗകര്യങ്ങൾ കിട്ടാൻ പലർക്കും കൈമടക്കുകൾ കൊടുക്കണം. സ്വകാര്യ സ്ഥാപനങ്ങളിൽ കഴുത്തറപ്പൻ ഫീസും കൊടുക്കണം. അതുകൊണ്ടൊക്കെ തന്നെ പല സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരും രോഗികളെ ഒന്നു പരിശോധിക്കുന്നതിന് അഞ്ഞൂറും ആയിരവും ഒക്കെ വാങ്ങുന്നത്. കാഴ്ചയുടെ കാണാപ്പുറങ്ങളിൽ ഇനിയും ഏറെ കഥകൾ ഉണ്ട്. എത്ര പറഞ്ഞാലും തീരാത്ത ചതിയുടെ കഥകൾ.അവയെല്ലാം ജനങ്ങളെ എത്ര മാത്രം ദുരിതത്തിലാഴ്ത്തുന്നുവെന്ന് സർക്കാരും മറ്റ് ഉന്നത അധികാരങ്ങളിൽ ഇരിക്കുന്നവരും നീതിപീഠങ്ങളും മനസ്സിലാക്കണം. വിവിധ രംഗങ്ങളിൽ തൊഴിലതിഷ്ഠിത വിദ്യാഭ്യാസരംഗങ്ങളിൽ വിദ്യാർത്ഥികൾ എത്തപ്പെടുന്നത് സ്വന്തമായി ഒരു ജോലി നേടുവാനും തങ്ങളുടെയും കുടുംബത്തിന്റെയും ജീവിതം കരുപ്പിടുപ്പിക്കുവാൻകൂടിവേണ്ടിയാണ്. വേണ്ടത്ര സ്വത്തും മൊതലും ഉണ്ടെങ്കിൽ ഇതിന്റെയൊന്നും ആവശ്യംവരില്ല. അതുകൊണ്ട് ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും സർക്കാരും നീതിപാലകരും മനസ്സിലാക്കി സത്വരമായ നടപടികൾ കൈക്കൊള്ളണം. പാണക്കാരുടെ മക്കൾക്ക്‌ മാത്രം ഉന്നത പഠനവും തൊഴിലും പാവപ്പെട്ടവന് കൂലിപ്പണി എന്നുള്ള നയം മാറണം. സാധാരണക്കാരുടെ മക്കൾ ഇന്ന് പഠിച്ച് ഉന്നത വിജയം കൈവരിച്ചവർ ധാരാളമുണ്ട്. അവരെല്ലാം ഭാവിയുടെ വാഗ്ദാങ്ങളാണ്. അതുകൊണ്ടുതന്നെ അവർക്ക്‌ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൈവരിക്കാനും അതിലൂടെ വിജയം നേടി സ്വന്തം കാലിൽനിൽക്കുവാൻ പ്രാപ്തരാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ആവശ്യമാണ്. അതിനുള്ള എല്ലാവിധ സംവിധാനങ്ങളുമൊരുക്കാൻ സർക്കാരിനും സർക്കാരിതര സ്ഥാപനങ്ങൾക്കും കഴിയട്ടെ… അങ്ങനെ കാലങ്ങളായി ഈ മേഖലയിൽ തുടരുന്ന ചൂഷണങ്ങൾക്ക് അറുതിവരട്ടെ….

3 Comments
Trevor60 April 30, 2025
| |
Derrick746 April 30, 2025
| |
Marley134 April 26, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6