Skip to content

chithrodayamflashnews.com

Asnap 1409

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി രണ്ടാഴ്ച വരെ; മാറ്റങ്ങളുമായി വാട്സ്ആപ്പ്, അറിയാം പുതിയ അപ്ഡേറ്റുകൾ

വാട്‌സ്ആപ്പിൽ പുതിയ മുന്ന് കിടിലൻ അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് മെറ്റ. സ്റ്റാറ്റസിൽ ഇഷ്ടാനുസരണം സമയം ക്രമീകരിക്കാൻ സാധിക്കുന്നതാണ് ഒന്നാമത്തെ അപ്‌ഡേറ്റ്. ഇതുവരെ 24 മണിക്കൂർ വരെ മാത്രമാണ് സ്റ്റാസുകൾക്ക് അനുവദിച്ച സമയദൈർഘ്യം. എന്നാൽ ഇനി മുതൽ ഇത് പരമാവധി 2 ആഴ്ച വരെ നീട്ടാൻ സാധിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. അടുത്തിടെ ടെലഗ്രാമും സമയ പരിധി തെരഞ്ഞെടുക്കാവുന്ന ഫീച്ചർ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങൾ, വീഡിയോകൾ, എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിക്കുന്ന ഫീച്ചറാണ് രണ്ടാമത്തെ അപ്‌ഡേറ്റ്. നിലവിൽ ഈ സംവിധാനം ആൻഡ്രോയിഡ് പതിപ്പുകളിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 2.23.20.20 ആൻഡ്രോയിഡ് പതിപ്പിൽ ഈ സേവനം ലഭ്യമാകും. വീഡിയോയോ ചിത്രങ്ങളോ സ്‌ക്രീനിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ വേഗത്തിൽ പ്രതികരണം അറിയിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സന്ദേശമയയക്കലിലെ തടസങ്ങൾ ഒഴിവാക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത അപ്‌ഡേറ്റ് വാട്‌സ്ആപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളുടെ ചെക്ക് മാർക്ക് (വെരിഫൈഡ് മാർക്ക്) പച്ചയിൽ നിന്ന് നീലയിലേക്ക് മാറ്റുമെന്നതാണ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയെ പോലെയാക്കി മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ ഏകീകൃത സ്വഭാവം വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6