Skip to content

chithrodayamflashnews.com

Asnap 1409

വെളുക്കാന്‍ തേച്ച യൂത്ത് ഫെയ്സ് ക്രീം; മലപ്പുറം ജില്ലയിൽ മാത്രം ഇത്‌വരെ 11 പേർക്ക് രോഗം സ്ഥിതീകരിച്ചു ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു തന്നെ ഇനി പറയേണ്ടി വരും. പാണ്ടല്ല, അല്‍പം കൂടി കൂടിയ ഇനമാണ്. നെഫ്രോടിക് സിന്‍ഡ്രോം. എന്നുവെച്ചാല്‍ ഊരും പേരുമില്ലാതെ വെളുപ്പ് വാഗ്ദാനം ചെയ്തെത്തുന്ന ക്രീമൊന്നും വാരിത്തേക്കേണ്ടെന്ന് സാരം. തേച്ചാല്‍ വെളുപ്പ് വന്നില്ലേലും നെഫ്രോടിക് സിന്‍ഡ്രോം എന്നൊരു രോഗാവസ്ഥ ഉറപ്പാണ്. മലപ്പുറത്തെ 11 പേര്‍ക്കാണ് രോഗം പിടിപെട്ടത്. പതിനാലുകാരി ഗുരുതരാവസ്ഥയിലുമാണ്. ‘യൂത്ത് ഫെയ്സ്’, ‘ഫൈസ’ തുടങ്ങിയ ചർമം വെളുപ്പിക്കൽ ക്രീമുകൾ ആണ് ഇവരുപയോഗിച്ചത്. എന്തായാലും സംഭവത്തില്‍ ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയതാണ് വാര്‍ത്ത. കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങളുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്.  ചില ക്രീമുകളിൽ രസവും കറുത്തീയവും അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ  നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വിൽപന നിരീക്ഷിച്ചുവരികയായിരുന്നു.  ക്രീമുകളിൽ‌ ലോഹമൂലകങ്ങൾ അമിതമായുള്ളതിനാൽ പെട്ടെന്നു ചർമത്തിനു തിളക്കമുണ്ടാകും. എന്നാൽ, ഈ മൂലകങ്ങൾ രക്തത്തിൽ കലർന്നു വൃക്കയെ ബാധിക്കും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയർന്ന രക്തസമ്മർദം, അണുബാധ തുടങ്ങിയവ ഉണ്ടാകാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6