കൊച്ചി: ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സാ ഇൻഷുറൻസ് സ്കീമിൽ പുതുതായി അംഗങ്ങളെ ചേർക്കാൻ അവസരം ഇല്ലാത്തതിനാലും കേരളത്തിൽ ഈ പദ്ധതിയിൽ പുതുതായി അംഗമാകാൻ നിലവിൽ സാദ്ധ്യമല്ല. എന്നാൽ ഓരോ കുടുംബത്തിലേയും പഴയ കാർഡ് ചികിത്സ ആവശ്യത്തിനായി ആ കുടുംബാങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നിരിക്കെ അതിനായി മറ്റൊരു പ്രത്യേക കാർഡ് ആവശ്യമില്ല. അംഗങ്ങളെ തെറ്റിധരിപ്പിച്ച് തങ്ങളുടെ കാർഡ് എടുക്കുന്നതുമൂലം പഴയ കാർഡ് അസാധുവാകുന്നതായി പരാതികൾ ലഭിക്കുന്നതിന്റെ അടിസ്ഥാ നത്തിലാണ് പരിശോധന കർശ്ശനമാക്കി യത്. അംഗീകാരമില്ലാത്ത ചില ഓൺ ലൈൻ ജനസേവനകേന്ദ്രങ്ങൾ വഴിയാ ണ് കാർഡ് പ്രിന്റിംങ് നടക്കുന്നത്. ഇത്തരത്തിൽ കാർഡ് പ്രിന്റ് ചെയ്യു ന്നതിന് കേരളത്തിൽ ഒരു ഏജൻസി യേയും സർക്കാർ ഇതുവരെ ചുമതല പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച മുതൽ ഇത്തരം സേവനകേന്ദ്രങ്ങൾ കർശ്ശന നിരീക്ഷണത്തിലായിരി ക്കുമെന്ന് മേലധികാരികൾ അറിയിച്ചു. മറ്റു സംസ്ഥാന ങ്ങളിലെ ഓപ്പറേറ്റർ ഐ ടി ഉപയോഗിച്ച് അംഗങ്ങളെ ചേർക്കുന്നതായും കാർഡ് പ്രിന്റ് ചെയ്യുത് വിതരണം ചെയ്യുന്ന തായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ അക്ഷയ, കോമൺ സർവ്വീസ് സെന്ററുകൾക്ക് പ്രത്യേക നിർദ്ദേശവും അറിയിപ്പും നൽകിയതായി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു
ആയുഷ്മാൻ ഭാരതിന്റെ പേരിൽ കേരളത്തിൽ വ്യാപക തട്ടിപ്പ്: അന്വേഷണം ആരംഭിച്ച് ഇന്റലിജൻസ് വിഭാഗം
No Comment.