ജില്ലാ ജഡ്ജി നിരന്തരം ലൈംഗികാതിക്രമം നടത്തുകയാണെന്നും കിടപ്പറ പങ്കിടാൻ നിർബന്ധിക്കുകയാണെന്നും പരാതിപ്പെട്ട് വനിതാ ജഡ്ജി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജീവനൊടുക്കാൻ അനുമതി നൽകണമെന്നാവശ്യവും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനയച്ച കത്തിൽ ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലെ സിവിൽ ജഡ്ജിയായ അർപിത സാഹു ആവശ്യപ്പെടുന്നു.
മുമ്പ് ബാറാബങ്കിയിൽ നിയമിതയായപ്പോഴാണ് ജില്ലാ ജഡ്ജിയുടെ അതിക്രമം തുടങ്ങിയതെന്ന് പരാതിയില് പറയുന്നു. രാത്രി വീട്ടിലെത്തി കാണാൻ ജില്ലാ ജഡ്ജി നിർബന്ധിക്കുകയാണ്. നിരവധി തവണ പരാതി നൽകിയെങ്കിലും ജില്ലാ ജഡ്ജിക്കെതിരേ നടപടിയുണ്ടായില്ല. ഇതിനാലാണ് ജീവനൊടുക്കാൻ അനുമതി തേടുന്നതെന്ന് ജഡ്ജി അർപിത സാഹു വിവരിക്കുന്നു. രണ്ടു പേജുള്ള കത്താണ് അർപിത സാഹു ചീഫ് ജസ്റ്റിസിന് അയച്ചിരിക്കുന്നത്.
No Comment.