Skip to content

chithrodayamflashnews.com

Asnap 1409

സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം; പഴയിടം തന്നെ പാചകം

സംസ്ഥാന സ്‌കൂള്‍ കലോത്സവം ‘വെജിറ്റേറിയന്‍’ ആയി തുടരും.പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെ ഇത്തവണയും കലവറയില്‍ ഭക്ഷണമൊരുക്കും. ഇതിനായുള്ള ടെണ്ടര്‍ തുടര്‍ച്ചയായ 17ാം തവണയും അദ്ദേഹം നേടി.

കൊല്ലത്ത് ജനുവരി 2 മുതല്‍ 8 വരെയാണ് കലോത്സവം. ഈ വര്‍ഷം മുതല്‍ കലോത്സവ ഭക്ഷണത്തില്‍ മാംസ വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വിശിവന്‍കുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

പ്രതിദിനം അരലക്ഷത്തോളം പേര്‍ക്ക് വരെ ഭക്ഷണം വിളമ്പേണ്ട കലോത്സവത്തില്‍ നോണ്‍ വെജ് കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു കുത്തനെ കൂടുമെന്നതും പ്രായോഗിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് വെജിറ്റേറിയന്‍ തുടരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സ്‌കൂള്‍ കായിക മേളയില്‍ രാത്രി മാംസ വിഭവങ്ങളും വിളമ്പുന്നുണ്ടെങ്കിലും 4500 പേര്‍ക്ക് മതിയാകും.

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് ഇത്തവണ കലോത്സവ ഭക്ഷണ കമ്മിറ്റിയുടെ ചുമതല. വെജിറ്റേറിയന്‍ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാര്‍ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെണ്ടറില്‍ പങ്കെടുത്തതെന്ന് മോഹനന്‍ നമ്പൂതിരി പറഞ്ഞു. കഴിഞ്ഞ തവണ എല്ലാ സംസ്ഥാന സ്‌കൂള്‍ മേളകള്‍ക്കും ഭക്ഷണമൊരുക്കിയ അദ്ദേഹം ഇത്തവണ മറ്റു മേളകളുടെ ടെണ്ടറില്‍ പങ്കെടുത്തിരുന്നില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6