കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ ഇതുവരെ 10 പേര്‍ മരിച്ചു. തിരുനെല്‍വേലി തൂത്തുക്കൂടി ജില്ലകളിലായി മഴക്കെടുതിയില്‍ 10 പേര്‍ മരിച്ചതായി പറഞ്ഞ ശിവ് ദാസ് മീണ, മതില്‍ ഇടിഞ്ഞ് വീണാണ് ചിലര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും ചിലര്‍ വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ അറിയിച്ചു.
തെക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അണ്ണാ സര്‍വകലാശാല തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റി. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, വിരുദുനഗര്‍, തെങ്കാശി ജില്ലകളില്‍ ശനിയാഴ്ചവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.
അഞ്ച് ജില്ലകളിലെ 40 ലക്ഷത്തോളം പേര്‍ പ്രളയക്കെടുതികളുടെ പിടിയിലാണെന്നും കേന്ദ്രസംസ്ഥാന ഏജന്‍സികളും മൂന്ന് സേനാ വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. നാല് വ്യോമസേനാ ഹെലികോപ്റ്ററുകളും രണ്ട് നാവികസേനാ ഹെലികോപ്റ്ററുകളും രണ്ട് തീരരക്ഷാ സേനാ ഹെലികോപ്റ്ററുകളും രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.
എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് തെക്കന്‍ ജില്ലകളില്‍ ഉണ്ടായ കനത്ത മഴയിലും തെക്കന്‍ ജില്ലകളിലും ഉണ്ടായ നാശനഷ്ടങ്ങളും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും ദുരിതാശ്വാസ നിധി നല്‍കാനും ആവശ്യപ്പെട്ട് നിവേദനം നല്‍കി. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും ഉപജീവനമാര്‍ഗത്തിനുമുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
No Comment.