
ശബരിഗിരിനാഥനെ
അയ്യപ്പസ്വാമിയേ
മനസ്സിൽ നമിക്കുന്ന
നേരം…
സകലദുരിതങ്ങളും
പോയ്മറഞ്ഞീടും
സത്ഗതി നാൾക്കുനാൾ
വന്നൂഭവിച്ചിടും…
അയ്യപ്പ സ്വാമീ…
അയ്യപ്പ സ്വാമീ…
ശരണം ശരണം
അയ്യപ്പ സ്വാമി…
(ശബരി…)
വൃശ്ചികമാസത്തിൽ
പുണ്യസുദിനത്തിൽ
അയ്യനെ ധ്യാനിച്ചു
മാലയിട്ടു…
അന്തരംഗത്തിൽ
നിറയുന്ന ഭക്തിയാൽ
ശരണഗീതങ്ങളുരുക്കഴിച്ചു…
സ്വാമിയേ… ശരണം…
അയ്യപ്പ ശരണം…
സ്വാമിയേ ശരണം…
അയ്യപ്പ ശരണം…
(ശബരി….)
മണ്ഡലക്കാലം നോമ്പു
നോറ്റിന്നു ഞാൻ
അയ്യന്റെ സന്നിധിയിൽ
വന്നുവല്ലോ…
അഖിലാണ്ഡബ്രഹ്മത്തിൻ
ആനന്ദരൂപനെ
കൺനിറയേ കണ്ടു
തൊഴുതുവല്ലോ…
സ്വാമിയേ ശരണം…
അയ്യപ്പ ശരണം…
സ്വാമിയേ ശരണം…
അയ്യപ്പ ശരണം…
(ശബരി….)


No Comment.