Skip to content

chithrodayamflashnews.com

November 29, 2026 10:41 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മരണത്തിൻ്റെ ദുരുഹതകൾ.(ഇന്നത്തെ ചിന്താവിഷയം)

ഏതു മരണത്തിനു പിന്നിലും ദുരുഹതകൾ ബാക്കി നിൽക്കുന്നു. മരണം എങ്ങനെ എവിടുന്നു എന്തിന് എന്നൊക്കെയുള്ള ചോദ്യങ്ങൾ എന്നും ബാക്കിയാകുന്നു. ആർക്കും നിശ്ചയിക്കാനാവാത്ത അജ്ഞതയിൽ മറയുന്നതത്രെ മരണം. മൃതാവസ്ഥ പോലും മനുഷ്യനു ഉൾക്കൊള്ളാനാവുന്നില്ല. ജനിക്കുമ്പോഴെ മരണവും കൂടെയുണ്ട്. ഗീതാകാരൻ്റെ വാക്കുകളിൽ മരണം എന്നത് ആത്മാവ് വസ്ത്രം മാറുന്നതു പോലെ ശരീരം മാറുന്ന പ്രക്രിയയത്രെ മരണം. മൃത്യോർമ്മ അമൃതംഗമയാ. അനശ്വരതയിലുള്ള ആത്മാവ് നശ്വരമായ ശരീരത്തെ ഉപക്ഷിക്കുന്നതാണ് മരണം. ജനിച്ച ഏവരും മരണത്തിനു കീഴടങ്ങിയെ മതിയാവൂ. മരണത്തിന് അതീതമായി ആരും തന്നെ ഇല്ല. ഹൃദയം പമ്പു ചെയ്യുന്ന രക്തം എണ്ണിയാലൊടുങ്ങാത്ത നാഡിവ്യൂഹം വഹിച്ച് ശരീര ഭാഗങ്ങളിലും തലച്ചോറിലും എത്തിക്കുന്നു. ഹൃദയത്തിന് ആവിശ്യമായ ഊർജ്ജം ശ്വസന പ്രക്രിയയിലൂടെ പ്രാണവായൂ (ഓക്സിജൻ)ലഭിക്കുകയും ചെയ്യുന്നു. പ്രാണവായൂ നഷ്ടപ്പെടുന്ന അവസ്ഥയിൽ രക്തം കട്ടപിടിക്കുകയും തലച്ചോറിലേക്കുള്ള നിർദ്ദേശങ്ങൾ നിശ്ചലമാകുകയും ചെയ്യുന്നു. ഇതാണ് സയൻസ് പറയുന്ന മരണം. ജഡാവസ്ഥ. ആത്മാവു നഷ്ടപ്പെട്ട അവസ്ഥ. ജീവൻ ശരീരത്തിൽ ഉള്ളപ്പോൾ അത് ശിവം നിറഞ്ഞു നിൽക്കുന്നു. ശിവം നഷ്ടപ്പെട്ടാൽ ശവമായി മാറും. ഇതാണ് തത്വജ്ഞാന സിദ്ധാന്തത്തിലെ മരണം. നാം ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞിട്ടും നമുക്കും ഇതുപോലെ മരണമെത്തുമെന്ന് ചിന്തിക്കുന്നതുപോലുമില്ല. ജീവിതം ചുരുങ്ങിയ കാലഘട്ടമത്രെ. അതിനെ നന്നായിട്ടു ജീവിച്ചു തീർക്കുക ഏവരുടെയും കർത്തവ്യമത്രെ. അതുപോലെ നമ്മുടെ ജീവൻ ഏതു നിമിഷവും അണഞ്ഞിടാം എന്ന ബോധം ഉണ്ടായിരിക്കണം. മരണം അനിവാര്യമായ പരമസത്യമത്രെ. അതിനെ ഹൃദയത്തിലേറ്റുകയാണെങ്കിൽ നമ്മുടെ അഹങ്കാരവും സ്വാർത്ഥതയും ദുഷ്പ്രവൃത്തികളും ദുഷ്ചിന്തകളും മാറ്റി നിർത്താനാകുന്നു. ഇവയെല്ലാം അകന്നു നിന്നാൽ മനുഷ്യത്വം മാത്രം
ഒരുവനിൽ ശോഭിച്ചു നിൽക്കും. അതിനായിട്ട് ഏവരും താല്പര്യപ്പെടുക ഏവരുടേയും ധർമ്മമത്രെ. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6