Skip to content

chithrodayamflashnews.com

November 28, 2026 7:44 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മതവും വിശ്വാസവും വിദ്വേഷവും

മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണെന്ന് വർഷങ്ങൾക്ക് മുൻപ് വായിച്ചത് ഇപ്പോൾ ഓർത്തുനോക്കുമ്പോൾ അതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നുതന്നെ പറയാം. അത്രമേൽ മതത്തിന്റേയും ജാതിയുടേയും വർഗ്ഗീയതയുടേയും തേർവാഴ്ചകൾകൊണ്ട് സ്വാർത്ഥവത്ക്കരിക്കപ്പെട്ടിരിക്കുകയാണ്.

മതേതരത്വത്തിന്റെ മഹനീയതയെ വാനോളം പുകഴ്ത്തുകയും, അതിനുവേണ്ടി ഒട്ടേറെ മഹത് വ്യക്തികൾ അഘോരാത്രം സ്വന്തം ജീവിതവും ജീവനും ബലിയർപ്പിച്ചുകൊണ്ട് സമതയുടെ ഇടം നേടിയ നമ്മുടെ നാടിന്റെ സർവ്വ നന്മകളേയും തകർത്തുകൊണ്ട്, മതേതരത്വത്തിന്റെ അതിർവരമ്പുകൾ ലംഘിച്ചുകൊണ്ട്, മനുഷ്യരെ ജാതി,മത,വർഗ്ഗ, വർണ്ണ ത്തിന്റെയും, രാഷ്ട്രീയത്തിന്റേയും പേരിൽ തരം തിരിച്ചുകൊണ്ട്, നമ്മുടെ പൈതൃകത്തേയും സാംസ്കാരികതയേയും തകർത്തുകൊണ്ട് പരസ്പരം പോരാടുന്ന അവസ്ഥയാണ് വന്നുചേർന്നിരിക്കുന്നത്. വാക്കുകൾകൊണ്ടും ആയുധങ്ങൾകൊണ്ടുമുള്ള പോർവിളികളിൽ അവ എത്തിനിൽക്കുന്നു.

മതവും വിശ്വാസവും അതു മൂലമുണ്ടാകുന്ന വിദ്വേഷം വൈരാഗ്യത്തിൽ എത്തിച്ചേരുകയും തമ്മിൽതല്ലുന്നഘട്ടംവരെ എത്തിനിൽക്കുകയും ചെയ്യുമ്പോൾ മനുഷ്യർ എന്ന വലിയ സത്യത്തിൽനിന്നും മനുഷ്യത്വം മരവിച്ച ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് ഏറെ വിഷമതയോടെ ചിന്തിച്ചുപോകുകയാണ്. ഇവിടെ ഓരോ മനുഷ്യരും ഏതു കുലത്തിൽ, ഏതു മതത്തിൽ,ജാതിയിൽ പിറവികൊള്ളണമെന്ന് അവരവരാണോ തീരുമാനിക്കുന്നത്..? ഓരോ വ്യക്തികളും വ്യത്യസ്ത മതത്തിലും ജാതിയിലും ജനിച്ചത് അവരുടെ കുറ്റമാണോ..?
എന്റെ മതവും ജാതിയും നല്ലത്,മറ്റുള്ളവരുടെ ജാതിയും മതവും വിശ്വാസവും തെറ്റാണെന്ന്
പറയാൻ ആർക്കാണ് അവകാശം…?

ഇവിടെയാണ് മറ്റൊരു വലിയ വസ്തുത മനസ്സിലാക്കേണ്ടത്.ജാതിയുടേയും മതത്തിന്റേയും പേരിൽ തമ്മിൽതല്ലിക്കാനും മുതലെടുപ്പ് നടത്തുവാനും കുറച്ചുപേർ എല്ലാ വിഭാഗങ്ങളിലുമുണ്ട് അവരുടെ കയ്യിലെ കളിപ്പാട്ടങ്ങളായി എന്തു കുത്സിത പ്രവർത്തികൾക്കുമായി കുറെ പരാന്നഭോജികളുമുണ്ട്.ഇവരെല്ലാം ഓരോ മതത്തിന്റേയും കൺകണ്ട ദൈവങ്ങളായി സ്വയം അവരോധിക്കപ്പെടുകയാണ്.

ഒരു മതത്തിലും
മറ്റൊരു മതത്തെ അതിക്ഷേപിക്കുവാനോ കുറ്റപ്പെടുത്തുവാനോ പറയുന്നില്ല.മനുഷ്യരെയെല്ലാം ഒന്നായി കാണാൻ മാത്രമേ പറയുന്നുള്ളു.പക്ഷേ,അതിനെയെല്ലാം മാറ്റിമറിച്ചുകൊണ്ട് അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും വിത്തുകൾ വിതച്ചുകൊണ്ട് കൂടുതൽ വിളവു കൊയ്യുവാൻ ശ്രമിക്കുകയാണ് ചിലമത ഭ്രാന്തർ. മുൻപെങ്ങുമില്ലാത്ത രീതിയിൽ മതങ്ങളുടേയും വിശ്വാസങ്ങളുടേയും പേരിൽ ജനങ്ങൾ തമ്മിലുള്ള സ്പർദ്ധകൾ വർദ്ധിച്ചുവരികയാണ്.വാക്കുകൾകൊണ്ട് ധാരാളം നീതിബോധം വിളമ്പുന്നവരിൽനിന്നും പലപ്പോഴും പ്രവർത്തിയിൽ അനീതിമാത്രമായിരിക്കും കിട്ടുക.

ഒരു കാലത്ത് മതവും വിശ്വാസവും സമൂഹത്തിന്റെ, ജീവിതത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ ഇന്ന് അത് രാഷ്ട്രീയ കുതന്ത്രങ്ങൾക്കും സ്വാർത്ഥലാഭങ്ങൾക്കുവേണ്ടിയും കരുവാക്കുന്ന തരത്തിലേക്കു മാറി.ജനാധിപത്യ വ്യവസ്‌ഥകളിൽ ജാതിമത ചിന്തകൾക്കധീതമായി തന്റെ പൗരാവാകാശം രേഖപ്പെടുത്തുന്നതിനുള്ള കാതലായ ശക്തിയായിരുന്നു സമ്മതിദാനവകാശം അഥവാ വോട്ട് എങ്കിൽ,ഇന്ന് അവിടെയും മതവും ജാതിയും വിലപേശി കച്ചവടമുറപ്പിക്കുന്ന തന്ത്രങ്ങൾ നടക്കുന്നുവെന്നുള്ളതാണ് ഏറ്റവും വലിയ സത്യം.അതുപോലെ മത വിശ്വാസങ്ങളുടെ പേരിൽ ഏറ്റവും കൂടുതൽ മുതലെടുപ്പുനടത്തുന്നതും രാഷ്ട്രീയക്കാർ തന്നെയാണെന്ന് സംശയം കൂടാതെ പറയാം.അതുകൊണ്ടാണല്ലോ ഇലക്ഷൻ സമയത്ത് സ്ഥാനാർത്ഥികളെ ഓരോ മണ്ഡലങ്ങളിൽ നിർത്തുമ്പോഴും അതാതു പ്രാദേശത്ത് മേൽക്കോയ്മയുള്ള മതവിഭാഗത്തിലെ വ്യക്തികളെ തന്നെ എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളായി നിർത്തുന്നത്.ഇവരെല്ലാം പ്രചരണങ്ങളിൽ പ്രസംഗിക്കുമ്പോൾ ജാതിമതഭേദമന്യേ ജനകീയനായ സ്ഥാനാർത്ഥിക്കു വോട്ട് കൊടുക്കാൻ പറയുകയും ചെയ്യും.

ഏതു മതത്തിലും ജാതിയിലും വിശ്വസിക്കുവാൻ ഇവിടെ നിയമപരമായി അവകാശമുണ്ട്.എന്നാൽ മിശ്രവിവാഹങ്ങൾ, പ്രണയവിവാഹങ്ങൾ തന്റെ മതത്തിൽനിന്നും മറ്റൊരു മതം സ്വീകരിക്കാൻ വ്യക്തികളെ നിർബന്ധിതരാക്കുന്നു. പലപ്പോഴും പെൺകുട്ടികളാണ് മതം മാറ്റത്തിന് വിധേയമാകുക.പിന്നീട് മതത്തിന്റെ ചട്ടക്കൂടിൽനിന്നുകൊണ്ടുള്ള വ്യവസ്ഥകൾ അംഗീകരിക്കേണ്ടിവരും.എന്നാൽ എല്ലാം മതഭാഗങ്ങളിലുംമതം മാറ്റം എന്ന പ്രക്രിയ നടക്കുന്നില്ല എന്നും കാണാൻ സാധിക്കും.

ഏതു കാലഘട്ടത്തിലും ജാതിമത വർഗ്ഗ വർണ്ണവിത്യാസങ്ങൾക്കപ്പുറം മനുഷ്യർ പരസ്പരപൂരകങ്ങളായി കഴിയുന്നവരാണ്.ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഒരു ചങ്ങലയിലെകണ്ണികൾപോലെ എല്ലാവരും ഓരോരോ സാഹചര്യങ്ങളിൽ പരസ്പരസഹായികളായി മാറുന്നു..ജീവന്റെ നിലനിൽപ്പിനുള്ള രക്തദാനം മുതൽ അവയവദാനങ്ങൾ വരെ നടക്കുന്നു.ഇതെല്ലാം ജാതിയോ, മതമോ വിശ്വാസമോ നോക്കിയാണോ ചെയ്യുന്നത്.ഇവിടെ ഒറ്റ വിശ്വാസവും പ്രാർത്ഥനയും മാത്രമേയുള്ളു.

അപരന്റെ ജീവൻ രക്ഷപ്പെടുക എന്ന മനുഷ്യത്വപരമായ
ചിന്തമാത്രം.നാളെ എന്ത് എന്ന് തീർച്ചപ്പെടുത്തുവാൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ജാതിയുടേയും മതവിശ്വാസങ്ങളുടേയും പേരിൽ കലാപങ്ങൾ ഉണ്ടാകുകയില്ല.മതവും വിശ്വാസവും ഓരോ വ്യക്തികളുടേയും മൗലിക അവകാശങ്ങളാകുമ്പോൾ,അവിടെ വിദ്വേഷവും വികടനവാദങ്ങളും കൊണ്ടുവന്ന്,മനുഷ്യരിൽ മതാന്ധത നിറച്ചുകൊണ്ട് പ്രകോപനപരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർ ഒരിക്കലും ഈ നാടിന്റെ നന്മ കാണുവാൻ ആഗ്രഹിക്കുന്നവരല്ല.
കാലങ്ങൾക്കപ്പുറം അസ്വാതന്ത്ര്യത്തിന്റെ തടവറയിൽനിന്ന് സ്വാതന്ത്ര്യത്തിൻ പൊൻവെളിച്ചം കണ്ടെത്താൻ ബ്രിട്ടീഷുകാരോടു പോരാടി ജീവൻ ബലിയർപ്പിച്ച ഒട്ടനവധി ത്യാഗികളുടെ സമരങ്ങളിൽ നിന്നാണ് ഭാരതം സ്വാതന്ത്ര്യം നേടിയത്.അന്ന് പോരാടിയവരിൽ ജാതിയുടേയോ,മതത്തിന്റെയോ തർക്കങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരുടെയും മനസ്സിൽ നാടിന്റെ മോചനം മാത്രം.ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും പാഴ്സിയും ജൈനനുമെല്ലാം മതത്തിന്റെ അതിർവരമ്പുകളില്ലാതെ ഒരുമിച്ചു നിന്നാണ് പോരാടിയത്.അന്ന് ഇന്നത്തെപ്പോലെ വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്കാരികമായും വലിയ അറിവുകളില്ലാത്ത ശുദ്ധരായ മനുഷ്യരായിരുന്നു ഉണ്ടായിരുന്നത്.പക്ഷേ… ഇന്ന് എല്ലാ മേഖലകളിലും മനുഷ്യന്റെ നിലവാരം ഉയർന്നപ്പോൾ അവന്റെ പ്രവർത്തികളും ചിന്തകളും നല്ലതിനുവേണ്ടി പ്രവർത്തിക്കുന്നതിനു പകരം മതവിശ്വാസങ്ങളുടെ പേരിൽ സമൂഹത്തിൽ വിദ്വേഷങ്ങൾ വളർത്തിയെടുക്കുവാനാണ് ചില വിഭാഗത്തിന്റെ ശ്രമം.തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇവരുടെ പ്രസംഗങ്ങളിലൂടെ,ബ്രയിൻവാഷിംഗിലൂടെ പലരും ബലിയാടുകളാകുന്നു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന തത്വം ഉൾക്കൊണ്ട് ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്നു പേരുകേട്ട നമ്മുടെ രാജ്യത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുവാൻ ഓരോ ഭാരതീയനും പ്രതിജ്ഞാബദ്ധരാണെന്നുള്ള സത്യം ഹൃദയത്തിലേറ്റാം…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6