Skip to content

chithrodayamflashnews.com

November 29, 2026 10:29 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!
Asnap 2238

നര കറുപ്പിക്കണോ?(ഇന്നത്തെ ചിന്താവിഷയം)

Asnap 809

മനുഷ്യസഹജമായ താൽപ്പര്യമില്ലാത്ത ഒരവസ്ഥയത്രെ നര. നരയുടെ വരവോടെ ഉൽക്കണ്ഠയായി. വാർദ്ധക്യത്തിൻ്റെ ലക്ഷണമായിട്ട് നരയെ കാണുന്നു. ആരും വയസ്സാകാൻ ഇഷ്ടപ്പെടുന്നില്ല. എന്നും ചെറുപ്പമായിട്ടിരിക്കാനുള്ള മോഹം ദിനംപ്രതി വളരുന്നു. ഇവിടെ പ്രായമേറുന്നതിന് അനുസരിച്ച് മുടി നരയ്ക്കുകയും പല്ലു കൊഴിയുകയും തൊലി ചുളുങ്ങുകയും ചെയ്യുന്നു. മനുഷ്യരിൽ ചെറുപ്പം കാത്തു സൂക്ഷിക്കാനുള്ള ത്വര വർദ്ധിച്ചു കൊണ്ടേ ഇരിക്കുന്നു. അതുമൂലം കിട്ടാവുന്ന സൗന്ദര്യ വർദ്ധനോപാധികളായ വസ്തുക്കൾ കമ്പോളത്തിൽ നിന്നും വാങ്ങിക്കൂട്ടുന്നതു കാണാം. ജീവിതത്തിലെ അത്ഭുതം ഏതെന്നു ചോദിച്ചാൽ എൻ്റെ ഉത്തരം വാർദ്ധക്യവും മരണവും അത്രെ. വയസ്സാകാൻ താൽപ്പര്യമില്ലാത്തതു പോലെ മരണച്ചടങ്ങുകളിൽ മരണപ്പെട്ടു കിടക്കുന്ന വ്യക്തിയെ പൂവിട്ടു തൊഴുതാൽക്കൂടി നാം ചിന്തിക്കുന്നില്ല ഒരു ദിവസം നമ്മളും മരണപ്പെടുമെന്ന് . നര കറുപ്പിച്ചും പല്ലു പുതിയവ വച്ചുപിടിച്ചും സൗന്ദര്യം വളർത്താനുള്ള ശ്രമം എവിടെയും കാണാം. മറ്റൊരു അഭംഗി പറയുകയാണങ്കിൽ ആരെങ്കിലും അച്ഛാ അമ്മാവാ എന്നോ അമ്മേ അമ്മായി എന്നോ വിളിക്കുകയാണെങ്കിൽ നീരസ്സമായി. ഇവിടെയാണ് നമ്മുടെ അജ്ഞത പ്രകടമാകുന്നത്. ജീവിതം കുറച്ചു വർഷങ്ങൾ നീണ്ടു നിൽക്കുന്ന കാലഘട്ടമത്രെ. ശിശു പ്രായം ബാല്യം കൗമാരം യൗവ്വനം വാർദ്ധക്യം ഇത്യാദി ദശകളിലൂടെ മനുഷ്യർ കടന്നു പോകുന്നു. നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാലവും പ്രകൃതിയും അതിൻ്റേതായ ജോലി തുടരുന്നു. എല്ലാ ജീവജാലങ്ങളിലും ഈ പ്രക്രിയ നടന്നു കൊണ്ടേയിരിക്കുന്നു. ഇവിടെ രണ്ടു കയ്യും നീട്ടി ശാരീരിക പരിവർത്തനത്തെ സ്വീകരിക്കുന്നതിനു പകരം ചെറുപ്പത്തിലേ ജീവിക്കൂ എന്ന നിർബന്ധം ഒരിക്കലും ഭൂഷണമല്ല. നാം കാലത്തെ തിരിച്ചറിയണം. നമ്മളെ തന്നെ തിരിച്ചറിയണം. ജനനം പോലെ മരണവും സത്യമത്രെ. സുന്ദരം പോലെ വൈരൂപ്യവും. എക്കാലത്തും ചെറുപ്പമായിരിക്കാനാവില്ല എന്ന ബോധം നമ്മളിൽ വളർത്തിയെടുക്കണം. മുടി നരച്ചോട്ടേ പല്ലു കൊഴിഞ്ഞോട്ടെ തൊലി ചുളിഞ്ഞോട്ടെ മനസ്സ് മാത്രം ഈ അവസ്ഥയ്ക്ക് വിധേയമാക്കരുത്. മനസ്സിനെ ചെറുപ്പമായി തന്നെ സൂക്ഷിക്കുക. മനസ്സ് ചെറുപ്പാമായി നിലകൊള്ളുന്നിടത്തോളം കാലം വാർദ്ധക്യവും ഇല്ല. നരകളെ കറുപ്പിക്കേണ്ടിയും വരില്ല. ഇവിടെയാണ് ജീവിതത്തെ കൂടുതൽ ആസ്വദിക്കാനാകുന്നെത്. നമുക്ക് തികഞ്ഞ പക്വതയിൽ മനസ്സിൻ്റെ ചെറുപ്പത്തിൽ മരണത്തേപ്പോലും തോൽപ്പിക്കാൻ കഴിയുന്ന വാർദ്ധക്യത്തെ മഹത്വമാക്കാനാവും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

Asnap 516

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6