Skip to content

chithrodayamflashnews.com

Asnap 1409
Asnap 2612

എട്ടാം ക്ലാസുകാര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി; ട്രെയിനീ പോസ്റ്റിലേക്ക് ഫീസില്ലാതെ അപേക്ഷിക്കാം

എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ (CSL) ലേക്ക് അപ്രന്റീസ് ട്രെയിനി പോസ്റ്റിലേക്ക് ജോലി നേടാന്‍ അവസരം. സി.എസ്.എല്ലില്‍ റിഗ്ഗര്‍ ട്രെയിനി പോസ്റ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആകെയുള്ള 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 30 വരെ അപേക്ഷ നല്‍കാവുന്നതാണ്.

തസ്തിക& ഒഴിവ്
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ അപ്രന്റീസ് ട്രെയിനിങ്. റിഗ്ഗര്‍ ട്രെയിനി പോസ്റ്റിലേക്കാണ് നിയമനം നടക്കുക. ആകെ 20 ഒഴിവുകളാണുള്ളത്.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL)
Central government job
റിഗ്ഗർ Apprentices Training
20 ഒഴിവുകള്‍
30 മാർച്ച് 2024 വരെ അപേക്ഷിക്കാം
https://cochinshipyard.in/
പ്രായപരിധി
18 മുതല്‍ 20 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത
എട്ടാം ക്ലാസില്‍ വിജയിക്കുക.

ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല.

ശമ്പളം

ശമ്പളവും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://cochinshipyard.in/careersummary/career_locations/1 എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്. എല്ലാ വിഭാഗക്കാര്‍ക്കും ഫീസില്ലാതെ അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

Sasidara304

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6