Skip to content

chithrodayamflashnews.com

Asnap 1409
Asnap 2614

അനു വി കടമ്മനിട്ടയ്ക്ക് കെ. പി. ബ്രഹ്‌മാനന്ദൻ സ്മാരകപുരസ്‌കാരം

അനു വി കടമ്മനിട്ട
അനു വി കടമ്മനിട്ട

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ കെ. പി. ബ്രഹ്മാനന്ദൻ സ്മാരകപുരസ്‌കാരത്തിന് (ഗാനാലാപനം ) ശാസ്ത്രീയ സംഗീതജ്ഞനും ഗായകനുമായ ശ്രീ. അനു.വി.കടമ്മനിട്ടയെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവ ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായ് വർഷംതോറും നൽകിവരുന്ന പുരസ്‌കാരങ്ങളിൽ ഒന്നാണ് പ്രമുഖ ചലച്ചിത്ര പിന്നണി ഗായകനും സംഗീതസംവിധായാകനുമായിരുന്ന കെ. പി. ബ്രഹ്മാനന്ദന്റെ പേരിൽ സംഗീതരംഗത്തെ മികവിന് നൽകിവരുന്നതാണ് പ്രസ്തുത പുരസ്‌കാരം.

ശ്രീ.അനു വി കടമ്മനിട്ട
പ്രശസ്ത പടയണി കലാകാരൻ കടമ്മനിട്ട വാസുദേവൻ പിള്ളയുടെ മകനാണ്.
അച്ഛനോടൊപ്പം
അമ്മ ഓമനകുമാരി,
കടമ്മനിട്ട
ഗുരുക്കന്മാർ വെൺമണി സുകുമാരൻ, കടക്കാവൂർ,
രത്നാകരൻ ഭാഗവതർ
തുടങ്ങിയവർ ഗുരുക്കന്മാരാണ്.

അഞ്ചു വയസ്സുമുതൽ സംഗീത പഠനം തുടങ്ങി,പതിനാറു വയസ്സുമുതൽ വേദിയിൽ സംഗീത കച്ചേരി പാടിതുടങ്ങി,. തിരുവനതപുരം ശ്രീ. സ്വാതിതിരുന്നാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം, ഗാനപ്രവീണ എന്നിവ പാസ്സായി. 1997- മികച്ച സംഗീത വിദ്യാർത്ഥിക്കുള്ള
പ്രേംനസീർ ഫൌണ്ടേഷൻ പുരസ്‌കാരം ലഭിച്ചു.
1998-ൽ കർണാട്ടിക് സംഗീതത്തിൽ കേന്ദ്ര സീനിയർ സ്കോളർഷിപ്പ് ലഭിച്ചു.സംഗീത നാടക അക്കാദമിയുടെ മികച്ച നാടക പിന്നണി ഗായകനുള്ള അവാർഡ് 2 തവണ ലഭിച്ചു. തുടർന്ന് തിക്കുർശ്ശി ഫൌണ്ടേഷൻ അവാർഡ് തുടർച്ചയായി 3 വർഷം ലഭിച്ചു. വയങ്കര മധുസൂദനൻ, പിന്നണി ഗായകൻ ഐയിരൂർ സദാശിവൻ തുടങ്ങിയവരുടെ പേരിലുള്ള അവാർഡുകളും ലഭിച്ചിരുന്നു.
പതിനഞ്ചിലധികം വിദേശ രാജ്യങ്ങളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി സാറിന്റെ
സ്വാതി കലാ കേന്ദ്രത്തിൽ അദ്ധ്യാപകനായി 8 വർഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്.
അദേഹത്തിന്റെ മ്യൂസിക് തെറാപ്പിയിലും, പ്രോഗ്രാമുകളിലും സിനിമയിലും പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.ഇരുപതിലധികം സിനിമകളിലും 1700ലധികം ആൽബങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.
കർണാട്ടിക് മ്യൂസിക് ഫ്യൂഷൻ, ഗാനമേള, പടേണിപാട്ടുകൾ എന്നിവ ചേർത്ത് വ്യത്യസ്തമായ പരിപാടികൾ ചെയ്തു വരുന്നു.100 -ലധികം നാടകങ്ങൾക്ക് പാടിയിട്ടുണ്ട്.25-ലധികം അവാർഡുകളും ലഭിച്ചിട്ടുണ്ട്.ജ്യേഷ്ഠൻ മനു വി സുദേവ്‌ മൃദംഗവിദ്വാനാണ്.
ഭാര്യ മായ.
മക്കൾ മാധവ്ദേവ്, വൈഷ്ണവ് ദേവ്. സഹോദരി ലക്ഷ്മി വി.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽവച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6