പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജ്യേഷ്ഠനെ അനുജൻ കുത്തി കൊന്നു. കൊഴിഞ്ഞാമ്പാറ സ്വദേശി രംഗസ്വാമിയാണ് അനുജന്റെ കുത്തേറ്റ് മരിച്ചത്. മദ്യപിച്ച് വീട്ടിൽ വരുന്നതിനെ ചൊല്ലി രംഗസ്വാമിയും അനുജൻ മഹേന്ദ്രനും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം രംഗസ്വാമി മദ്യപിച്ച് വന്ന സമയത്ത് മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്തർക്കം
മൂത്ത് അനുജൻ ചേട്ടനെ ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കുത്തുകയായിരുന്നു. പിന്നീട് അനുജൻ തന്നെയാണ് രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയിൽ വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ചികിത്സയിലിരിക്കെ
ഇന്ന് പുലർച്ചെ രംഗസ്വാമി മരിച്ചു. സംശയം തോന്നിയ ആശുപത്രി അധികൃതർ കൊഴിഞ്ഞാമ്പാറ പൊലീസിൽ വിവരം അറിയിച്ചു.തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം സമ്മതിച്ചത്.
No Comment.