Skip to content

chithrodayamflashnews.com

November 29, 2026 9:50 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പഠിക്കണം ഇല്ലെങ്കിൽ പതിയ്ക്കണം.(ഇന്നത്തെ ചിന്താവിഷയം)

ജീവിതത്തിൽ നമ്മൾ എന്നും വിദ്യാർത്ഥിയായിരിക്കും. ജനനം മുതൽ മരണം വരെ നമ്മൾ പഠിച്ചു കൊണ്ടേയിരിക്കുന്നു. അറിവിൻ്റെ സ്വഭാവം തന്നെ അങ്ങനെയാണ്. അറിവു നേടുന്തോറും അറിവു ബാക്കിയായി മാറുന്നു. പ്രകൃതിയേപ്പോലും നമുക്ക് പൂർണ്ണമായി പഠിക്കാനാവുന്നില്ല. അത്യാഹിതങ്ങൾ അനുഭവങ്ങൾ വന്നു ചേരുമ്പോൾ അത് പുതിയ അറിവായി ഭവിക്കുന്നു. ജീവിതം നൽകുന്ന ഒരോ പാഠവും നമ്മുക്ക്‌ പുതിയ അറിവാണ് നൽകുക. ഒരുവൻ അന്വഷിക്കേണ്ടതായ ചോദ്യങ്ങൾ ജീവിതത്തിലുണ്ട്. പ്രഥമത്തിൽ ഞാൻ ആരാണ്? അതു കണ്ടെത്താൻ പലരും മടിക്കാറുണ്ട്. മനുഷ്യൻ്റെ ജന്മവും ജന്മം കൊണ്ടുള്ള ഉദ്ദേശവും നാം അറിഞ്ഞാലെ ഞാൻ ആരെന്ന ചോദ്യത്തിനുത്തരമാകൂ. പലരും തയ്യാറാകാത്ത ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തുക ഒരുവൻ്റെ കർത്തവ്യമത്രെ. ആദ്യം അവനവനെ അറിയുക. അതിനു ശേഷം അപരനെ അറിയുക. പഞ്ചഭുതങ്ങളാൽ നിർമ്മാതമായ മനുഷ്യ ശരീരത്തിൽ ജ്വലിച്ചു നിൽക്കുന്ന ആത്മാവുണ്ട്. ശരീരത്തേയും ആത്മാവിനേയും അറിയുന്നവൻ ദൈവത്തേ അറിയും. ദൈവം നൽകിയ ജീവനും ശരീരവും ഈശ്വര സേവക്കുള്ളതാണ്. ഈശ്വരൻ്റെ സ്വത്തായ ഈ ഭുമി പ്രപഞ്ചം മനുഷ്യൻ കവർന്നെടുക്കുകയാണ്. അന്യൻ്റെ മുതൽ കവരുക തെറ്റല്ലേ. ഈശ്വരൻ്റെ വകകൾ കയ്യടക്കി ഈശ്വര ചിന്തയില്ലാതിരിക്കുക ഏറെ അപരാധമല്ലേ. ആരു ചിന്തിക്കുന്നു. ഒടുങ്ങുന്ന ആയുസ്സിനെപ്പോലും ചിന്തിക്കുന്നില്ല. അറിവിൻ്റെ പ്രമാദത്തിൽ ചിലർ എല്ലാം തികഞ്ഞുവെന്ന അഹങ്കാരവും മറ്റു ചിലർ തിന്നും കുടിച്ചും മദിച്ചും രമിച്ചും കഴിയുന്നു. മരണം പടിവാതുക്കൽ വന്നു കയറുമ്പോഴായിരിക്കും പലരും ബോധവാന്മാരാകുന്നതു്. അടുത്ത ചോദ്യം എങ്ങനെ ജീവിക്കണം എന്നതാണ്. ഈ ചോദ്യത്തിനു തൃപ്തിയായിട്ട് ഒരു ഉത്തരം കിട്ടില്ല. കാരണം ആർക്കും അറിയില്ലായെന്നതാണ് പരമാർത്ഥം. നമ്മുടെ ജീവിതം ധന്യതയിൽ കൊണ്ടുവരണമെങ്കിൽ ആദ്യം പ്രകൃതിയെ അറിയണം. പ്രകൃതി നിയമങ്ങൾക്കനുസരണം ജീവിക്കാൻ ശ്രമിക്കണം. നമ്മടെ കർമ്മങ്ങളെ ചിട്ടപ്പെടുത്തുവാനുള്ള മനസ്സിന് നിയന്ത്രണം വേണം. നല്ലതും ചീത്തയുമായ പ്രവൃത്തികളെ തിരിച്ചറിഞ്ഞിരിക്കണം. നിർബന്ധമായും നമ്മുടെ ചിന്തയും പ്രവൃത്തിയും അപരനു ദോഷം ഭവിക്കരുത്. ഇത്രയുമെങ്കിലും ചെയ്യാനായാൽ സദ്ഗുണങ്ങളുടെ വിളനിലമായി മനുഷ്യൻ മാറും. അവിടെ അവന് ഈശ്വരനെ അറിയാൻ കഴിയുന്നു. ഈശ്വരസാക്ഷാത്കാരമാണ് മനുഷ്യ ജീവിതമെന്നും മനസ്സിലാക്കാനാകുന്നു. ഈ നിലവാരത്തിൽ എത്തുന്നവൻ സ്വയം അറിയും ഇനിയും ഒട്ടറിവുകൾ ജീവിതത്തിൽ ബാക്കിയാണെന്നും വാർദ്ധക്യത്തിൽ പോലും വിദ്യാർത്ഥിയാണെന്നും ഉള്ള ബോധം മനസ്സിൻ്റെ നിർമ്മലതയ്ക്കും മനുഷ്യത്വത്തിനും മാറ്റുകൂട്ടും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

 

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6