Skip to content

chithrodayamflashnews.com

November 28, 2026 5:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എം.എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ – ശ്രീകൃഷ്ണനാട്യ സംഗീത അക്കാഡമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും വർക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയും സംയുക്തമായി സമ്മാനിക്കുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ “സംഗീത പുരസ്കാരം” കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കർണാടക സംഗീത രംഗത്ത് സജീവ സാന്നിധ്യമായി നിൽക്കുന്ന പ്രമുഖ സംഗീതജ്ഞ ഗായത്രി വെങ്കട്ടരാഘവന് സമ്മാനിക്കും.

ഫൗണ്ടേഷന്റെ സംഗീതരത്ന പുരസ്കാരം സംഗീതഞ്ജൻ അനൂപ് ശങ്കറിനും “ചലച്ചിത്ര പ്രതിഭ ” പുരസ്കാരം സംവിധായകൻ ബ്ലെസ്സിക്കും “ചലച്ചിത്രരത്ന” പുരസ്കാരം നടി അപർണ ബാലമുരളിക്കും
ദൃശ്യമാധ്യമ പുരസ്കാരം മാതൃഭൂമി ന്യൂസിലെ മാതു സജിക്കും സമ്മാനിക്കും.

ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നടി മല്ലിക സുകുമാരനാണ്.

എം എസ് ചിത്രം ആലേഖനം ചെയ്ത ഫലകം, 25001 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ പുരസ്കാരങ്ങൾ .

ജിജി തോംസൺ ഐ.എ.എസ്, ഡോ. പി. ചന്ദ്രമോഹൻ, ഡോ. എം ജയപ്രകാശ്, വിജയകുമാരി മാധവൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ഫൗണ്ടേഷൻ്റെ ഇരുപതാം വാർഷികാഘോഷംമെയ് 11 ന് വർക്കല വർഷമേഘ കൺവെൻഷൻ സെൻ്ററിൽ അഡ്വ.വി. ജോയി എം.എൽ.ഏ യുടെ അധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽപുരസ്കാരങ്ങൾ സമ്മാനിക്കും.

സാംസ്കാരിക സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ രക്ഷാധികാരിയും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തും ഡോ. പി. ചന്ദ്രമോഹൻ സുബ്ബലക്ഷ്മി അനുസ്മരണവും ഡോ. എം ജയപ്രകാശ് വാർഷിക റിപ്പോർട്ടും അവതരിപ്പിക്കുന്നു.

വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സ്മിതാ സുന്ദരേശൻ, മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അഡ്വ.ആർ അനിൽകുമാർ, പി എം ബഷീർ, ഡോ. എം ജയരാജു, ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ് കൃഷ്ണകുമാർ, ബി. ജോഷി ബാസു , അഡ്വ. എസ്. രമേശൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കൾച്ചറൽ ഫെസ്റ്റ്, ഗാനമേള, നൃത്തവിസ്മയം എന്നിവയും ഉണ്ടാകും

ഡോ. പി. ചന്ദ്രമോഹൻ ഡോ. എം.ജയപ്രകാശ്, അക്കാഡമി സെക്രട്ടറി അഡ്വ എസ്. കൃഷ്ണകുമാർ, തൊഴുവൻകോട് പുഷ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

REPORT Anil.RL
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6