Skip to content

chithrodayamflashnews.com

November 28, 2026 4:58 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കണ്മണി താരാട്ട്(കവിത)

കന്നിക്കുരുന്നോൾ കണി കണ്മണിയാൾ,
കനിപൂന്തേനെൻ പൊൻമണിയാൽ.

കാത്തോളാ മെനിക്കായോരുയിർക്കാലം,
കാക്കാമീ കൺതുറന്നിരുന്നാവോളം.

കേൾക്കാം മുറിമൊഴി കുനുകുശുമ്പുകൾ,
കാണാമീ കുസൃതിവട്ട കുറുമ്പുകൾ.

ഊട്ടാം കുഞ്ഞിവായ നിറഞ്ഞിഷ്ടങ്ങളാൽ,
ഊഞ്ഞാലിടാം കിളിചില്ലാട്ടം പറത്താം.

കൂടാം കൂത്തുകളിപ്പാവ കൂട്ടത്തോടെന്നും ,
കൂട്ടാം കുട്ടിയാനച്ചന്തം കൂത്താടാൻ.

ഉണർത്താം കതിരോൻ കണിയാലെന്നും,
ഉരികയ്യെണ്ണമെഴുകിമേൽ നീരാട്ടാം.

പുത്തനുടുത്ത് ദേവനെ കണ്ടുവണങ്ങീടാം ,
പ്രാർത്ഥിക്കാം മുറദോഷമകറ്റീടാം.

ചെറുകൂട്ടാളിയോടൊന്നായി കളിരസിക്കാം,
ചേറുള്ളതോട്ടിലെ കളിമീനെപിടിക്കാം.

ഉറക്കാം തരാട്ടാം ഇളംകനവുകണ്ടാവോളം,

ആരാരോ ആരീരാരോ ആരീരാരാരോ…!!

സജികുമാർ മാവേലിക്കര.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6