പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിച്ച് പരീക്ഷാ ഷെഡ്യൂള്‍ പരിശോധിക്കുകയും സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കും.
ജൂണ്‍ 18ന് ആണ് രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒഎംആര്‍ മാതൃകയിൽ എഴുത്തുപരീക്ഷ. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. രാവിലെ 42 വിഷയങ്ങളിലേക്കാണ് പരീക്ഷ. ഉച്ചയ്ക്ക് നടക്കുന്ന പരീക്ഷ മൂന്ന് മണി മുതല്‍ ആറുമണി വരെയാണ്. 41 വിഷയങ്ങളിലേക്കാണ് പരീക്ഷ നടത്തുന്നത്.
No Comment.