Skip to content

chithrodayamflashnews.com

Asnap 1409

സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത ആളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പന്തലംകുന്നേല്‍ 40 വയസുള്ള നിയാസാണ് അറസ്റ്റിലായത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആമ്പല്ലൂര്‍ സ്വദേശിയില്‍ നിന്നും 15.5 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായത്. ഇയാള്‍ മറ്റു പല സ്ഥലങ്ങളിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. പുതുക്കാട് ഇന്‍സ്‌പെക്ടര്‍ വി. സജീഷ് കുമാര്‍, എസ്‌ഐ മാരായ പി.ആര്‍. സുധീഷ്, കെ.എ. കൃഷ്ണന്‍, ജിഎസ് സിപിഒമാരായ വി.ഡി. അജി, കെ.ആര്‍. സജീവ്, സിപിഒ കെ.വി. ശ്രീജിത്ത് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്ത് നിന്ന് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6