എ.ഐ.വൈ.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിൻ്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം സുരേഷ് കൈതച്ചിറയുടെ ഭീഷണിയെ തുടർന്നാണ് ഷാഹിന മരിച്ചത് എന്നാണ് പരാതി. സി.പി.ഐ നേതാക്കളെ വിവരം അറിയിച്ചിട്ടും പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നും ഷാഹിനയുടെ ഭർത്താവ് മുഹമ്മദ് സാദിഖ് മാധ്യമങ്ങളോട് പറഞ്ഞു. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായിരുന്നു ഷാഹിന.
ജൂലൈ 22നാണ് മണ്ണാർക്കാട് വടക്കുമണ്ണത്തെ വീട്ടില്‍ ഷാഷിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുൻപ് സുരേഷുമായി ഫോണില്‍ തർക്കിക്കുന്നത് മക്കള്‍ കണ്ടിട്ടുണ്ടെന്നാണ് മുഹമ്മദ് സാദിഖ് പറയുന്നത്. ബിസിനസിൻ്റെ പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ട്.ഷാഹിനയെസുരേഷ്കൈതച്ചിറപലരീതിയില്‍ഭീഷണിപെടുത്തിയിരുന്നതായും സാദിഖ് പരാതിയില്‍ പറയുന്നു
എന്നാല്‍ ആരോപണങ്ങള്‍ ശരിയല്ലെന്നും, പൊലീസ് അന്വേഷണത്തിന് ശേഷം പരസ്യപ്രതികരണം നടത്തുമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗവും, ആരോപണ വിധേയനുമായ സുരേഷ് കൈതച്ചിറ അറിയിച്ചു. ഷാഹിനയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധ ആരംഭിച്ചു.
No Comment.