Skip to content

chithrodayamflashnews.com

October 18, 2026 5:22 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 18, ഞായറാഴ്ച) കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്.

അശ്ലീല കമന്റിട്ട ആ ജോർജ് ഇതല്ല, ആള് മാറി ഫോട്ടോ പ്രചരിക്കുന്നു; പരാതി നൽകി

അശ്ലീല കമന്റിട്ട സംഭവത്തില്‍ ‘കണ്ണൂർ സ്വദേശി ജോർജിന് കിട്ടേണ്ടത് കിട്ടി’, എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അരുവിക്കര മൈലം സ്വദേശി ജി വിശ്വാസിന്റെ (രഞ്ജിത്) ചിത്രം.

എക്സിബിഷനും തെരുവോര കച്ചവടവും നടത്തുന്ന വിശ്വാസ് ചികിത്സാ ധനസഹായം ആവശ്യപ്പെട്ട് കേരള എക്സിബിഷൻ എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തെറ്റായി പ്രചരിക്കുന്നത്.

കേരളത്തെ ഞെട്ടിച്ച വയനാട് ഉരള്‍പൊട്ടല്‍ ദുരന്തത്തില്‍ അനാഥരായ കൈകുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാൻ സന്നദ്ധതയറിയിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനെതിരെയായിരുന്നു അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. കമന്റുകളില്‍ ഒന്ന് കണ്ണൂർ സ്വദേശി ജോർജിൻറേതായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ജോർജിന്റെ പേരില്‍ പ്രചരിക്കുന്നത് കൈയ്ക്ക് പരിക്കേറ്റു പ്ലാസ്റ്ററിട്ട് ചികിത്സയില്‍ കഴിയുന്ന വിശ്വാസിന്റെ ചിത്രമാണ്.

ഇക്കഴിഞ്ഞ ജൂലൈ 26-ന് നെയ്യാറ്റിൻകരയില്‍ ഉണ്ടായ കാർ അപകടത്തിലാണ് വിശ്വാസിന് പരിക്കേറ്റത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വിശാസിന്റെ ചിത്രം നിരവധി പേർ ഷെയർ ചെയ്തതോടെ വിശ്വാസിനെതിരെ രൂക്ഷ വിമർശനവും സൈബർ ആക്രമണവുമാണ് നടക്കുന്നത്.

അതേസമയം ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഒരാഴ്ച്ചയായി ചികിത്സയിലാണ്. താൻ കൂടി അംഗമായ എക്സിബിഷൻ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ചികിത്സ സഹായം നല്‍കുന്ന പതിവുണ്ട്. ഇതിനായാണ് താൻ തന്റെ ചിത്രം പങ്കുവെച്ചതെന്ന് വിശ്വാസ് പറയുന്നു. ഫോട്ടോ പങ്കുവെച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ ‘ജോർജിന് കിട്ടേണ്ടത് കിട്ടി’ എന്ന തലക്കെട്ടില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് തന്നെ പ്രചരിക്കുകയായിരുന്നുവെന്നും രാത്രിയിലാണ് ഇക്കാര്യം താൻ അറിയുന്നതെന്നും വിശ്വാസ് പറയുന്നു.

ഫോട്ടോ മാത്രം വെച്ചും മോശമായ പ്രചാരണമുണ്ടായതായും വിശ്വാസ് പറഞ്ഞു. അതേസമയം ടെൻഷൻ കാരണം ഇന്നലെ മുതല്‍ ആഹാരവും വെള്ളവും കഴിച്ചിട്ടില്ല. എഴുന്നേല്‍ക്കാൻ കഴിയാത്ത അവസ്ഥയിലായതിനാല്‍ പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാൻ ഇതുവരെ കഴിഞ്ഞില്ല. അതേസമയം, മെഡിക്കല്‍ കോളേജ് പൊലീസില്‍ ഫോണില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും വിശ്വാസ് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6