ദേശീയപാത കേന്ദ്രീകരിച്ച് കോടികള് കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെ ചാലക്കുടി പൊലീസ് പിടികൂടി മുബൈ പൊലീസിന് കൈമാറി അതിരപ്പിള്ളി കണ്ണന്കുഴി സ്വദേശി മുല്ലശ്ശേരി വീട്ടില് കനകാമ്പരന് (38), വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിന് സമീപം ചിത്രകുന്നേല് വീട്ടില് സതീശന് (48), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിന് സമീപം പുത്തനമ്പൂക്കന് വീട്ടില് അജോ(42), നോര്ത്ത് കൊന്നക്കുഴി സ്വദേശിയും പാലക്കാട് വടക്കഞ്ചേരിയില് താമസിക്കുന്ന ഏരുവീട്ടില് ജിനു എന്ന ജിനേഷ്(41), വടക്കാഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടില് ഫൈസല് (34) എന്നിവരെയാണ് ചാലക്കുടി പൊലീസ് പിടികൂടി മുബൈ പൊലീസിന് കൈമാറിയത്.
ഇക്കഴിഞ്ഞ 10 -ാം തിയതി ഗുജറാത്തിലെ വ്യവസായി റഫീക്ഭായ് സെയ്തിന്റെ കാർ മുംബൈ – അഹമ്മദാബാദ് ദേശീയപാതയില് തടഞ്ഞ് കൊള്ളനടത്തിയ കേസിലാണ് അഞ്ചംഗ സംഘം പിടിയിലായിരിക്കുന്നത്. വ്യവസായിയേയും ഡ്രൈവറേയും മര്ദിച്ച് പുറത്താക്കി കാര് തട്ടികൊണ്ട് പോയി കാറിലുണ്ടായിരുന്ന 73 ലക്ഷം കൊള്ളയടിച്ച് മുങ്ങുകയായിരുന്നു പ്രതികൾ. വ്യവസായിയുടെ പരാതിയുടെ തുടര്ന്നാണ് മുബൈ പൊലീസ് അന്വേഷണം തുടങ്ങിയത്.
ദേശീയപാത കേന്ദ്രീകരിച്ച് കോടികള് കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെ ചാലക്കുടി പൊലീസ് പിടികൂടി മുബൈ പൊലീസിന് കൈമാറി
No Comment.