നിലമ്പൂർ:ഭർത്താവിന്റെ പേരെഴുതിയ മോതിരം തെളിവായി. ജിഷയുടെ കൈ തിരിച്ചറിഞ്ഞു. നടപടികള് പൂർത്തീകരിച്ച് ബന്ധുക്കള് ജിഷയുടെ കൈ ഏറ്റെടുക്കും.
ചാലിയാറില് നിന്ന് ഇന്നലെ ലഭിച്ചതാണ് ചൂരല്മലയിലെ ജിഷയുടെ കൈ.കൈവിരലില് മുരുകൻ എന്ന് പേരെഴുതിയ മോതിരം കണ്ടതിനെ തുടർന്ന് നിലമ്ബൂർ പോലീസ് മേപ്പാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോടഞ്ചേരിയില് നിന്ന് പിതാവ് രാമസാമിയും ബന്ധുക്കളും നിലമ്ബൂർ ജില്ലാ ആശുപത്രിയില് എത്തിയത്.ഭർത്താവിന്റെ പേരെഴുതിയ മോതിരം കണ്ട് കൈ ജിഷയുടേതാണെന്ന് ബന്ധുക്കള് തിരിച്ചറിയുകയും ചെയ്തു. ദുഃഖം ഉള്ളിലൊതുക്കി ജിഷയുടെ കൈ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള് പൂർത്തീകരിക്കുകയാണ് ബന്ധുക്കള്.

കോടഞ്ചേരി സ്വദേശിയായ ജിഷയെ വയനാട് ചൂരല്മലയിലെ മുരുകനാണ് വിവാഹം ചെയ്തത്. മുരുകനും മാതാവ് തങ്കമ്മയും മകൻ അക്ഷയും ഒന്നിച്ചാണ് താമസം. ഇവർ നാല് പേരെയും ഉരുളെടുത്തു. വീടും നാമാവശേഷമായി. അക്ഷയിന്റെ മൃതദേഹം മാത്രമാണ് ലഭിച്ചത്.
ഇവരുടെ സമീപം താമസിച്ചിരുന്ന മുരുകന്റെ സഹോദരൻ രാജൻ, ഭാര്യ വിനീത എന്നിവരും ദുരന്തത്തില്പ്പെട്ടു. രാമസാമിക്കൊപ്പം അമ്മാവൻ സുരേഷ്, അയല്വാസി ജോയി എന്നിവരും ജിഷയുടെ കൈ തിരിച്ചറിയാൻ നിലമ്ബൂർ ജില്ലാ ആശുപത്രിയില് എത്തിയിരുന്നു.
No Comment.