Skip to content

chithrodayamflashnews.com

October 18, 2026 4:23 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

മൂവാറ്റുപുഴയിലെ സ്വര്‍ണ മോഷ്ടാവ് മുംബൈയില്‍ നാല് ജ്വല്ലറികളുടെ ഉടമ; ആഡംബര ബംഗ്ലാവും അംഗരക്ഷകരും.

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്വർണ മോഷ്ടാവിനെ തേടി മുംബൈയിലെത്തിയ കേരള പൊലീസ് അക്ഷരാർത്ഥത്തില്‍ ഞെട്ടി. പതിനെട്ട് വർഷം മുമ്ബ് മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്നും 30 പവൻ സ്വർണം മോഷ്ടിച്ച്‌ കടന്നുകളഞ്ഞയാള്‍ ഇപ്പോള്‍ നാല് ജ്വല്ലറികളുടെ ഉടമയാണ്.

ആഡംബര ബംഗ്ലാവും സ്വന്തം അംഗരക്ഷകരുമെല്ലാമായി വൻ സെറ്റപ്പ്. മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ 18 വർഷം മുമ്ബ് സ്വർണപ്പണിക്കാരനായിരുന്ന മഹീന്ദ്ര ഹശ്ബാ യാദവിനെ (53) അതി സാഹസികമായാണ് മുംബൈ മുളുണ്ടില്‍നിന്നും കേരള പൊലീസ് പിടികൂടിയത്.

2006ലാണ് ഇയാള്‍ ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ കല്ലറയ്ക്കല്‍ ജ്വല്ലറിയില്‍ നിന്നും 30 പവൻ സ്വർണവുമായി കടന്നുകളഞ്ഞത്. നവകേരള സദസ്സില്‍ ജ്വല്ലറി ഉടമ നല്‍കിയ പരാതിയെത്തുടർന്നാണു പ്രതിയെത്തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. ആഡംബര ബംഗ്ലാവില്‍ താമസിക്കുന്ന മഹീന്ദ്ര ഹശ്ബാ യാദവിനെ ഗുണ്ടാസംഘത്തിന്റെ ഭീഷണി മറികടന്നു സാഹസികമായാണ് അറസ്റ്റ് ചെയ്തു പൊലീസ് മൂവാറ്റുപുഴയിലെത്തിച്ചത്.

മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം നല്‍കാമെന്നും വിട്ടയയ്ക്കണമെന്നുമാണ് യാദവ് ആദ്യം അഭ്യർഥിച്ചത്. സമ്ബന്നനായ അയല്‍വാസി മോഷണക്കേസില്‍ പൊലീസ് തിരയുന്ന പ്രതിയാണെന്നു നാട്ടുകാരില്‍ പലരും ആദ്യം വിശ്വസിച്ചില്ല. കസ്റ്റഡിയിലെടുത്തശേഷം ഇയാളുടെ ഗുണ്ടാസംഘത്തെ വെട്ടിച്ചു പലവഴികളിലൂടെ പുണെ വിമാനത്താവളത്തിലെത്തിയാണു പൊലീസ് നാട്ടിലേക്കു മടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ യാദവിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

കല്ലറയ്ക്കല്‍ ജ്വല്ലറിയിലെ വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. 15 വർഷത്തോളം കുടുംബസമേതം മൂവാറ്റുപുഴയില്‍ താമസിച്ചിരുന്നു. ഇയാള്‍ പതിവായി ജ്വല്ലറിയില്‍നിന്നു ശുദ്ധി ചെയ്യാനായി സ്വർണം കൊണ്ടുപോയിരുന്നു. 2006ല്‍ ഇങ്ങനെ പോയശേഷം തിരികെയെത്തിയില്ല. മൂവാറ്റുപുഴയിലെ സുഹൃത്തില്‍നിന്ന് ഒന്നര ലക്ഷം രൂപ വായ്പയും വാങ്ങി കുടുംബസമേതം മുങ്ങുകയായിരുന്നു. സ്വദേശമായ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലാണ് പുനരന്വേഷണം നടത്തിയത്. യാദവിന്റെയും മക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ മുംബൈയിലെത്തിച്ചത്. ചില തിരിച്ചറിയല്‍ രേഖകളില്‍നിന്നു മക്കളുടെ അക്കൗണ്ടുകള്‍ കണ്ടെത്തി.

മൂവാറ്റുപുഴയിലെ ജ്വല്ലറി ഉടമയും ചില സൂചനകള്‍ കൈമാറിയിരുന്നു. 18 വർഷം മുൻപു മുങ്ങി ചെറിയതോതില്‍ സ്വർണ ബിസിനസ് തുടങ്ങിയ യാദവ് പൊലീസ് കണ്ടെത്തുമ്ബോഴേക്കും 4 ജ്വല്ലറികളുടെ ഉടമയായിക്കഴിഞ്ഞിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6