തെലങ്കാന, കര്ണാടക, പഞ്ചാബ്, തമിഴ്നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര് പങ്കെടുക്കുന്ന കോണ്ക്ലേവ് ഇന്ന് തിരുവനന്തപുരത്ത്. പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകള് തീരുമാനിക്കുന്നതിനാണീ കോണ്ക്ലേവ്. കോണ്ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സര്ക്കാരിന്റെ മുന് സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ. അരവിന്ദ് സുബ്രഹ്മണ്യന്, മുന് ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോര്ഡ് വൈസ് ചെയര്മാന് പ്രൊഫ. വി കെ രാമചന്ദ്രന് തുടങ്ങിയവരും വിശിഷ്ടാതിഥികളാകും
തെലങ്കാന, കര്ണാടക, പഞ്ചാബ്, തമിഴ്നാട്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര് പങ്കെടുക്കുന്ന കോണ്ക്ലേവ് ഇന്ന് തിരുവനന്തപുരത്ത്
No Comment.