Skip to content

chithrodayamflashnews.com

October 16, 2026 11:41 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഉത്രാടപ്പാച്ചിൽ തുടരുന്നു

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാടം.
അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.

ഇന്ന് ഓണത്തിനായുള്ള ഉത്രാടപ്പാച്ചിൽ. നാളെ തിരുവോണം ആഘോഷമാക്കാനുള്ള അവസാന ഒരുക്കങ്ങളുടെ തിരക്കിലാണിന്നു നാടും നഗരവും.

ഇന്നലെ മുതൽ വ്യാപാര ശാലകളിലും വഴിയോര വാണിഭ കേന്ദ്രങ്ങളിലുമെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പച്ചക്കറി വിപണിയായിരുന്നു ഏറ്റവും സജീവം. ഒപ്പം വസ്ത്ര വ്യാപാര ശാലകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും വഴിയോരങ്ങളിൽ താൽക്കാലിക പച്ചക്കറി കടകളും ആരംഭിച്ചിട്ടുണ്ട്. പല പച്ചക്കറികൾക്കും വിലയും ഉയർന്നിട്ടുണ്ട്.ഓണത്തിന് മുൻപ് പരമാവധി കച്ചവടം നേടാൻ വ്യാപാര ശാലകളെല്ലാം പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പച്ചക്കറി വിപണിക്കൊപ്പം ഉത്രാട ദിനത്തിൽ ആവശ്യക്കാർ ഏറുന്നത് പൂവിനാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് പൂക്കച്ചവടത്തിന് അനുമതി നൽകിയതോടെ പൂ വിപണി സജീവമായിട്ടുണ്ട്. ഇന്നലെയാണ് ഏറ്റവും കൂടുതൽ ലോഡ് പൂക്കൾ അയൽ സംസ്ഥാനങ്ങളിൽ നിന്നു വിപണിയിലേക്ക് എത്തിയത്.

നാട്ടുകാരെ ഓണമൂട്ടാൻ കാറ്ററിങ് യൂണിറ്റുകളുടെയും ഹോട്ടലുകളുടെയും അടുക്കളകൾ ഇടവേളയില്ലാതെ പ്രവർത്തിക്കുന്നതും ഈ രാത്രിയിലാണ്.

നാളെ രാവിലെ മുതൽ തന്നെ ഹോം ഡെലിവറി ആരംഭിക്കേണ്ടതിനാൽ ഇന്ന് രാത്രിയിലാണ് പാചകം. നിരത്തിലും വ്യാപാര ശാലകളിലും തിരക്കേറുമ്പോൾ പൊലീസും സജീവമാണ്.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ ഓണത്തിരക്കിലും സാധാരണക്കാർക്ക് ആശ്വാസമാകുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6