Skip to content

chithrodayamflashnews.com

October 16, 2026 11:41 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഇൻഡോറിൽ ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സൈനികന്‍ അറസ്റ്റിൽ

മധ്യപ്രദേശ്: ഇൻഡോറിൽ ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സൈനികന്‍ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ സൈന്യത്തില്‍ ലാന്‍സ് നായിക് ആയ യുവാവിനെയാണ് ഇൻഡോർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.
5 മാസം ഗര്‍ഭിണിയാണ് പരാതിക്കാരിയായ യുവതി. വെള്ളിയാഴ്ച രാത്രിയാണ് ബാങ്ക് ജീവനക്കാരന്‍റെ ഭാര്യയായ യുവതിയെ സുഹൃത്തായ സൈനികൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനു പിന്നാലെ യുവതിക്ക് കടുത്ത രക്ത്രസ്രാവമുണ്ടായി. ഒടുവിൽ വനിതാ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി പ്രതി തന്നെ ഉപദ്രവിക്കുകയാണെന്നും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പ്രതി ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഒരു വർഷം മുമ്പ് ഒരു കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പതിവായി യുവതിയുടെ വീട്ടിലെത്തിയ സൈനികൻ കുളിമുറി ദൃശ്യങ്ങളടക്കം പ്രതി പകര്‍ത്തിയതായാണ് ആരോപണം. തുടർന്ന് ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ഹോട്ടലിലേക്ക് നിർബന്ധിച്ച് വിളിച്ച് വരുത്തി. മുറിയിലെത്തിയതിനു പിന്നാലെ ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് തനിക്ക് രക്തസ്രാവമുണ്ടായതെനാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

അതേസമയം, താനും യുവതിയും അടുപ്പത്തിലായിരുന്നുവെന്നും ഗര്‍ഭിണിയായിരിക്കെ ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാലാണ് രക്തസ്രാവമുണ്ടായതെന്നുമാണ് സൈനികൻ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

സൈന്യത്തിന് കളങ്കമായ പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവം നടന്ന ഹോട്ടൽ സീൽ ചെയ്തതായും പൊലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6