ജോലി സമ്മര്ദം:കസേരയില് നിന്ന് വീണ് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു;ജോലിക്കിടെ കസേരയില് നിന്ന് വീണ ഇവരെ ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു
ലഖ്നൗ: ലഖ്നൗവില് എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥ ജോലിക്കിടെ കസേരയില് നിന്ന് വീണ് മരിച്ചു.

ലഖ്നൗവിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ബ്രാഞ്ചിലെ ജീവനക്കാരിയായ സദഫ് ഫാത്തിമയാണ് മരിച്ചത്.
ജോലി സമ്മര്ദമാണ് സദഫിന്റെ മരണത്തിനിടയാക്കിയതെന്നാണ് സഹപ്രവര്ത്തകരുടെ ആരോപണം.
കസേരയില് നിന്ന് വീണ ഇവരെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബാങ്കില് അഡീഷണല് ഡെപ്യൂട്ടി വൈസ് പ്രസിഡന്റായിരുന്നു സദഫ് ഫാത്തിമ.
No Comment.