Skip to content

chithrodayamflashnews.com

October 18, 2026 1:52 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ലാളിത്യം പ്രസം​ഗിക്കുന്ന ആത്മീയ പ്രഭാഷക നയിക്കുന്നത് ആഢംബര ജീവിതം; ഉപയോ​ഗിക്കുന്ന ബാ​ഗ് പശുവിന്റെ തോലുകൊണ്ട് നിർമ്മിച്ചതും; വിമർശനം കടുക്കുന്നു

ആത്മീയ പ്രഭാഷകയും ഗായികയുമായ ജയ കിഷോരി പ്രഭാഷണങ്ങളിൽ പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താറില്ല എന്ന വിമർശനം മുമ്പ് തന്നെ ഉയർന്നിരുന്നു. പ്രഭാഷണ വേദികളിൽ ലളിത ജീവിതത്തെ കുറിച്ച് പറയുന്ന ജയ പക്ഷേ ആഢംബരപ്രിയയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ, യുവതിയുടെ ആഢംബര ജീവിതത്തെ കുറിച്ച് തെളിവു സഹിതം ചർച്ച ചെയ്യുകയാണ് നെറ്റിസൺസ്.

വിമാനത്താവളത്തിൽ നിന്നെടുത്ത ജയ കിഷോരിയുടെ ഒരു വീഡിയോയാണ് യുവതിയുടെ ആഢംബര ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിൽ യാത്രയ്ക്കായി എത്തിയ ജയ കിഷോരി വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയിലുള്ളത്. അവരുടെ കൈയിൽ ലഗേജുകളും കാണാം. ഇതിൽ ഉൾപ്പെട്ട ജയ കിഷോരിയുടെ ഹാൻഡ് ബാഗാണ് ചർച്ചാവിഷയമായത്.

ആഡംബര ബ്രാൻഡായ ക്രിസ്റ്റിയൻ ഡിയോറിന്റെ ഈ ബാഗിന് ഏകദേശം രണ്ട് ലക്ഷം രൂപ വില വരും. സുഖലോലുപതയ്‌ക്കെതിരെ സംസാരിക്കുന്ന എപ്പോഴും ലാളിത്യത്തെ കുറിച്ച് പറയുന്ന ഒരാൾക്ക് എങ്ങനെയാണ് ഇത്ര വില കൂടിയ ബാഗ് ഉപയോഗിക്കാൻ കഴിയുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇനിയും ഇവരെ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ എന്നും ആളുകൾ ചോദിക്കുന്നു. മതത്തെ സ്വന്തം ലാഭത്തിനും ആഡംബര ജീവിതത്തിനും ഉപയോഗിക്കുന്ന വ്യക്തിയാണ് ഇവരെന്നും ആളുകൾ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

ഗോവധത്തിനെതിരെ പ്രസംഗിക്കുന്ന ജയ കിഷോരി പശുക്കുട്ടിയുടെ തോലുകൊണ്ട് നിർമിച്ച ബാഗാണ് ഉപയോഗിക്കുന്നതെന്നും ആളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആളുകൾ ഈ ബാഗ് നിർമിച്ചത് എന്തുകൊണ്ടാണെന്ന് ഡിയോറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കണ്ടെത്തുകയായിരുന്നു. പരുത്തിയും പശുക്കുട്ടിയുടെ തോലുമാണ് ഈ ബാഗുണ്ടാക്കാൻ ഉപയോഗിക്കുന്നത്. നേരത്തെ റോളക്‌സ് വാച്ച് ഉപയോഗിച്ചതിന്റെ പേരിലും ജയ കിഷോരി വിമർശനങ്ങൾ നേരിട്ടിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6