വടകരയിൽ ഒമ്പത് വയസുകാരിയെ കാറിടിച്ച് വീഴ്ത്തിയ സംഭവം പ്രതി പുറമേരി സ്വദേശി ഷെജീലിനെ ദുബായിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി.
അധികം വൈകാതെ തന്നെ ഇയാൾ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തണമെന്നും ഭാര്യക്കെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദൃഷാനയുടെ കുടുംബംമാപ്പ് അർഹിക്കാത്ത ക്രൂരത ചെയ്ത ശേഷം ദുബായിലേക്ക് കടന്ന് ഒന്നുമറിയാതെ സൂപ്പർ മാർക്കറ്റിൽ ജോലി തുടരുന്ന ഷെജീൽ നിലവിലെ സാഹചര്യത്തിൽ ഉടൻ തന്നെ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്.
പൊലീസ് ആദ്യം ബന്ധപ്പെട്ടപ്പോൾ അപകടം നടന്ന കാര്യം ആദ്യം നിഷേധിച്ച പ്രതി പിന്നീട് സമ്മതിക്കുകയായിരുന്നു. ഇയാളെ നാട്ടിൽ എത്തിക്കുന്നതിൽ കുടുംബം വഴിയും നടത്തുകയാണ്.
എത്രയും പെട്ടന്ന് അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമർപ്പിച്ച് കുടുംബത്തിന് ഇൻഷുറൻസ് ലഭ്യമാക്കുന്ന വേഗത്തിലാക്കാണ് ശ്രമം.
നിലവിൽ ഷെജീലിനെതിരെ അശ്രദ്ധ കൊണ്ടുണ്ടാക്കിയ മരണം, തെളിവ് നശിപ്പിക്കൽ എന്നീ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഇത് പര്യാപ്തമല്ലെന്നും കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തി ഉചിതമായ ശിക്ഷ നൽകണമെന്നും നേരത്തെ തന്നെ ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
പിടിച്ചെടുത്ത കാർ അടുത്ത ദിവസം പൊലീസ് ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. അതിന് ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
No Comment.