Skip to content

chithrodayamflashnews.com

October 18, 2026 1:51 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല’; വിഴിഞ്ഞത്തിൽ വരുമാന വിഹിതം പങ്കുവയ്ക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം

കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ല’; വിഴിഞ്ഞത്തിൽ വരുമാന വിഹിതം പങ്കുവയ്ക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം

വിഴിഞ്ഞം തുറമുഖത്തിൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ. വരുമാനവിഹിതം പങ്കുവയ്ക്കണമെന്നുള്ള നിലപാടിൽ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭ എംപി ഹാരീസ് ബീരാന്റെ ചോദ്യത്തിനാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിലാണ് സംസ്ഥാനത്തിന്റെ വിയോജിപ്പ്.വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തി വന്ന പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ്, ഗ്രാന്റായി തന്നെ അനുവദിക്കണം. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നൽകുന്ന തുക വായ്പയായി വ്യാഖ്യാനിച്ചാൽ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാദ്ധ്യതയാകുമെന്നും മുഖ്യമന്ത്രി, പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.817.80കോടി തരുമ്പോൾ ഏതാണ്ട് 10000 – 12000 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരുമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു. തുച്ഛമായ തുക മുടക്കുന്ന കേന്ദ്ര സർക്കാർ വലിയ ലാഭവിഹിതം പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടാവും. 817 കോടി കേരളം സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി മുൻപ് പറഞ്ഞിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6