Skip to content

chithrodayamflashnews.com

November 28, 2026 12:38 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നിമിഷപ്രിയയുടെ മോചനം; ഇടപെടാൻ തയ്യാറാണെന്ന് ഇറാൻ

നിമിഷപ്രിയയുടെ മോചനം; ഇടപെടാൻ തയ്യാറാണെന്ന് ഇറാൻ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയുന്നു. മോചനത്തിനായി ഇടപെടാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചതോടെയാണിത്. ഡൽഹിയിൽ സന്ദർശനത്തിനെത്തിയ ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. മാനുഷിക പരിഗണനവച്ച് വിഷയത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് മാദ്ധ്യമങ്ങളോട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്. യെമൻ പൗരൻ തലാൽ അബ്ദുമെഹ്‌ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ അറസ്റ്റിലായത്. ബ്ലഡ് മണി നൽകി മോചനം സാദ്ധ്യമാക്കാനുള്ള വഴികൾ ബന്ധുക്കൾ തുടരുന്നുണ്ടെങ്കിലും തലാൽ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളിൽ രണ്ടു പേർ ഇടഞ്ഞുനിൽക്കുന്നത് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകരിൽ ഒരാൾ പറയുന്നത്. ബ്ലഡ് മണി സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുകയാണ്.ചർച്ചകൾക്കായി യെമനിലെത്തിയ നിമിഷപ്രിയയുടെ മാതാവ് പത്മകുമാരി അവിടെ തുടരുകയാണ്. യെമനിലെ സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോമിന്റെ സംരക്ഷണയിലാണ് അവർ.

2017ലായിരുന്നു നിമിഷപ്രിയയുടെ അറസ്റ്റിലേക്ക് വഴിതെളിച്ച സംഭവം ഉണ്ടായത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചത് യെമൻ സുപ്രീം കോടതി ശരിവച്ചു. തുടർന്നാണ് ദയാഹർജി യെമൻ പ്രസിഡന്റിന് മുന്നിലെത്തിയത്. മോചനത്തിനായി ബന്ധുക്കൾക്ക് 1.5 കോടി രൂപയെങ്കിലും നൽകേണ്ടിവരുമെന്നായിരുന്നു നിഗമനം. ചർച്ചകൾ തുടങ്ങിയ സമയത്ത് കഴിഞ്ഞ ജൂണിൽ 16.71 ലക്ഷം രൂപ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6