Skip to content

chithrodayamflashnews.com

October 18, 2026 1:52 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.5 ലക്ഷം തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.5 ലക്ഷം തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍

വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതിയും യുവാവും വൈക്കം പോലീസിന്റെ പിടിയില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് പിടിയിലായത്.

വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് വിളിച്ചാണ് നേഹ വൈദികനുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് വിഡിയോ കോള്‍ ചെയ്ത് അധ്യാപകന്റെ സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലതവണകളായി വൈദികനില്‍നിന്ന് പണം തട്ടുകയായിരുന്നു.

വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദികന്‍ പോലീസില്‍ പരാതി നല്‍കാന് തയ്യാറായത്. എസ്ഐമാരായ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സിപിഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6