നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം “ഡോ. എസ്. പ്രീതന്റെ “മറക്കില്ലൊരിക്കലും”എന്ന കവിതാസമാഹാരത്തിന്.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നവഭാവന പുരസ്കാരം ഡോ. എസ്. പ്രീതന്റെ ‘മറക്കില്ലൊരിക്കലും ‘എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കുന്നു.
തലയോലപ്പറമ്പിലെ അതിപുരാതനമായ സംസ്കൃത വൈദ്യകുടുംബാംഗമാണ് ഡോ. എസ്. പ്രീതൻ.കോട്ടയം ജില്ലയിൽ വൈക്കം താലുക്കിലെ ആദ്യത്തെ വൈദ്യകലാനിധിയുടെ ചെറുമകനും, ആദ്യത്തെ ഗവണ്മെന്റ് അംഗീകൃത ആയുർവ്വേദ സ്ഥാപനമായ ശ്രീവിലാസം ഫാർമസി യുടെ ഇപ്പോഴത്തെ സാരഥിയുമാണ് . ആയുർവ്വേദ മേഖല കൂടാതെ സാഹിത്യ, സാംസ്ക്കാരിക രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ അമ്മ മലയാളം കൂട്ടായ്മയുടെ program co ordinator, പത്മരാജന്റെയും, ഗബ്രിയേൽ ഗാർസിയ മാർക്കസിന്റെയും കടുത്ത ആരാധകൻ. മുതുകുളത്തു നിന്നും പത്മരാജൻ അംഗീകാരം, നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം, രാമപുരത്തു വാരിയർ പുരസ്കാരം , നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ധന്വന്തരി പുരസ്കാരം, ഭാരതീയ സേവക് സമാജം ബി. എസ്. എസ്. നാഷണൽ അവാർഡ്, ഡോ. മദൻ മോഹൻ മാളവ്യ ആയൂർവേദ പുരസ്കാരം “തുടങ്ങിയവ ലഭിച്ചു.
ഒരു ഇടവേളയ്ക് ശേഷം രചനാരംഗത്ത് പുന: പ്രവേശിപ്പിച്ചു.
“മറക്കില്ലൊരിക്കലും”
ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചു
ബോബി ചെമ്മണ്ണൂരിന്റെ ഗതിയോ?Kerala Live Updates | Malayalam News Live| Latest News
No Comment.