Skip to content

chithrodayamflashnews.com

October 18, 2026 1:51 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

ബാങ്കിൽ നിന്നും വായ്‌പ എടുത്ത കടം വീട്ടാൻ ലഹരി വിൽപ്പന; എം.ഡി എം.എ യും, ഹൈബ്രിഡ് കഞ്ചാവുമായി യുവാവ്പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് തിരുത്തി മ്മിൽത്താഴം വാടക വീട്ടിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ യും ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശി ചെമ്മാട് വൈഷ്ണവത്തിൽ അക്ഷയ് പി.വി (30) നെ കോഴിക്കോട് സിറ്റി ഡാൻസാഫും പന്തീരാങ്കാവ് എസ്.ഐ യു.സനീഷിന്റെ നേതൃത്വത്തിലുള്ള പന്തിരാങ്കാവ് പോലീസും ചേർന്ന് പിടികൂടി.

പന്തീരാങ്കാവ്, പാലാഴി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ട് വന്ന 17.11 ഗ്രാം എം ഡി എം.എ യും 56.72 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത്.

പിടിയിലായ അക്ഷയ് ലഹരി ഉപയോഗിക്കുന്ന ആളാണ്. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനും, ആർഭാട ജീവിതം നയിക്കാൻ വേണ്ടി ബാങ്കിൽ നിന്നും ലോൺ എടുത്ത കടം വീട്ടാനുമാണ് ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊണ്ടുവന്ന് വിൽപന നടത്തുന്നത്. സിറ്റിയിലെ ലോഡ്‌ജുകളിൽ റൂം എടുത്തും, പരിചയക്കാർ താമസിക്കുന്ന വാടക വീടുകളിൽ താമസിച്ചുമാണ് ഇയാളുടെ ലഹരി വിൽപന. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷം രൂപ വില വരും.

കോഴിക്കോട് സിറ്റിയിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില വാഹനങ്ങളിലും, സ്ക്കൂൾ, കോളേജ് പരിസരങ്ങളിലും വ്യാപകമായ പരിശോധനയും നിരീക്ഷണവും ഡാൻസാഫ് സ്ക്വാഡ് നടത്തിവരികയാണെന്ന് നാർക്കോട്ടിക്ക് സെൽ ചാർജുള്ള അസി. കമ്മീഷണർ കുര്യാക്കോസ് ജെ പറഞ്ഞു.

ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എസ്.ഐ അബ്ദുറഹ്മാൻ. കെ, അനീഷ് മുസ്സേൻവീട്, സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, ശ്രീശാന്ത് എൻ.കെ, അഭിജിത്ത്. പി, അതുൽ ഇ.വി, ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം, പന്തിരാങ്കാവ് സ്റ്റേഷനിലെ അനൂപ് ധനേഷ്, ബിജീഷ് പ്രമോദ്, പ്രിൻസി , ബഷീർ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6